Monday 21 November 2011

അപ്പന്‍തമ്പുരാന്‍ എന്ന ജനകീയന്‍






നകീയന്‍ എന്ന  പദം വളരെയധികം
അസ്ഥാനത്ത് ഉപയോഗിച്ച നാടാണ് കേരളം. അധികാരാര്‍ത്ഥിപൂണ്ട്  ആത്മരതിയുടെ മഴവില്‍  വിരിയിച്ച് മയിലാട്ടം നടത്തുന്ന  നേതാക്കള്‍ക്ക് പൃഷ്ഠം ചൊറിഞ്ഞികള്‍ ചാര്‍ത്തിക്കൊടുക്കുന്ന  ഒരു പദമാണ് മിക്കപ്പോഴുമിന്നത്. അര്‍ഹിക്കുന്നവര്‍ക്ക് അത് ചാര്‍ത്തിക്കൊടുക്കാന്‍ ഭീരുത്വമുള്ള സമൂഹമാണ് ഇന്ന് കേരളം. ഇങ്ങനെയൊരു മുഖവുരയില്ല്ലാതെ, രാമവര്‍മ്മ അപ്പന്‍തമ്പുരാനെ ജനകീയനായ തമ്പുരാന്‍ എന്ന്  വിശേഷിപ്പിച്ചാല്‍  അതിന്റെ സൂക്ഷ്മതലങ്ങളെ വിസ്മരിക്കാനിടയുണ്ട്
അധികാരശ്രേണിയില്‍ നിന്നു  ഇറങ്ങിവരിക. സ്വത്തെടുത്ത് പൊതുപ്രവര്‍ത്തനം നടത്തുക. ഏതാണ്ട്  അവസാനകാലത്ത് നിസ്വനായി ക്ളേശിക്കുക, ഇതൊക്കെ ഇന്നു  പറയുമ്പോള്‍ അല്പം പുച്ഛരസത്തോടുകൂടി മാത്രമെ മുഖ്യധാര രാഷ്ട്രീയ സമൂഹം സ്വീകരിക്കുകയുള്ളൂ. സാഹിത്യ-സാംസ്കാരിക രംഗത്തും അവനവനിസത്തിന്റ തിരയേറ്റമാണÃാ. അത്യധികം സുഖശീതളമായ കുടുംബ സമൃദ്ധിയില്‍ നിന്നു  ഇല്ലായ്മയുടെ മരുഭൂമിയിലേക്ക് അദ്ദേഹം വീണത് അദ്ദേഹത്തിന്റെ ആയുസ്സിനെയും ബാധിച്ചിട്ടുണ്ടാകുമെന്നു  ജീവചരിത്രകാരന്‍ കെ.ടി. രാമവര്‍മ്മ രേഖപ്പെടുത്തിയിട്ടുണ്ട്
'ഞാന്‍ ഒരു പച്ചമലയാളി' എന്നു  വിശേഷിപ്പിക്കാനാണ് അപ്പന്‍തമ്പുരാന്‍ എന്നും  ഇഷ്ടപ്പെട്ടത്. അദ്ദേഹം സ്വീകരിച്ച തൂലികാനാമങ്ങളില്‍  ഒന്നു  പച്ചമലയാളി എന്നതായായിരുന്നു. ഫോക്ലോറിന്റെ മൂല്യത്തെപറ്റി നന്നായി  അറിഞ്ഞ അദ്ദേഹം അവയുടെ സംരക്ഷകനും ഗവേഷകനും ആയി. പാണനമ്മാരെയും പുള്ളുവനമ്മാരെയും കോവിലകത്തു വിളിച്ച് വരുത്തി പാടിച്ചു. കുറത്തിയാട്ടവും പാനേങ്കളിയും അമ്മാനക്കളിയും എല്ലാം  അദ്ദേഹത്തിന്റെ നിരീക്ഷണത്തിലും ശിക്ഷണത്തിലും വളര്‍ന്നുവന്നു . അതുവരെ പ്രാകൃതവും മ്ളേച്ചവുമാണെന്നു  വിദ്വാന്മാര്‍   പറഞ്ഞ് പുച്ഛിച്ചിരുന്ന  ആ പാട്ടുകളില്‍  അദ്ദേഹം കവിത ക-ത്തി. പാണരുടെയും പുള്ളുവരുടെയും പേരുകളും വിവരങ്ങളും ശേഖരിച്ചു. സംഘക്കളിയെ കുറിച്ച് ഗ്രന്ഥവും രചിച്ചു.
ഭാഷയില്‍  പദങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് തമ്പുരാന് കൃത്യമായ ധാരണകളുണ്ടയിരുന്നു . ആ ധാരണ ഭാഷയിലുള്ള അഗാധമായ ജ്ഞാനത്തില്‍ നിന്നു  പിറന്നതാണെന്നു    ഈ വരികള്‍ നിരീക്ഷിച്ചാല്‍  വ്യക്തമാണ്. "വേ-ിവരു¶ിടത്തേ കടംവാങ്ങിക്കാവൂ എ¶ാണ്. നമ്മുടെ പഴയ ഈടുവെയ്പുകളില്‍  ഓരോ പെട്ടികളിലായിട്ട് വളരെ കൈമുതല്‍  കെട്ടിവച്ചിരിക്കെ അതൊന്നും  തുറന്നു നോക്കാതെ കണ്ണടച്ച് കടം  വാങ്ങിച്ചിലവിടുന്നത് അറിവില്ലായിമ  മടികൊ-ാ വിഡ്ഢിത്തംകൊ-ാ എന്തുകൊ-ായാലും ഒട്ടും ശരിയായിട്ടുള്ളതÃ തീര്‍ച്ചത¶.'' കെ.പി. പത്മനാഭമേനോന്റെയും സര്‍ദാര്‍ കെ.എം പണിക്കരുടെയും ഉള്ളൂരിന്റെയും ചരിത്രരചനായത്നങ്ങളിÂ അപ്പന്‍തമ്പുരാന്റെ സഹായം വളരെയധികം ഉ-ായിരു¶ു. പ്രാചീന കേരളചരിത്രം രചിക്കു¶തിനുവേ-ിയുള്ള ഒരുപാട് ഒരുക്കങ്ങള്‍ അപ്പന്‍തമ്പുരാന്‍ നടത്തിയിരു¶ു. മകന്‍ വി.എം.കുട്ടികൃഷ്ണമേനോന് കെ.എം. പണിക്കര്‍ എഴുതിയ കത്തിÂ പറയു¶ു "കഴിഞ്ഞ ഫെബ്രുവരിയിലാണÃാ ഞാന്‍ അവിടെ വ¶ത്. അ¶് എന്തെÃാം കാര്യത്തെപറ്റിയാണ് ഞങ്ങള്‍ സംസാരിച്ചത്. കേരള ചരിത്രത്തെപറ്റി എന്തെÃാം കാര്യങ്ങള്‍ ചെയ്വാനാണ് തീര്‍ച്ചയാക്കിയത്. ഗാര്‍ഡിയാ സോര്‍ട്ടായുടെ പോര്‍ച്ചുഗീസു പുസ്തകം ഞാന്‍ അയച്ചുകൊടുക്കാമെ¶് ഏറ്റിട്ടാണ് പോ¶ത്. എന്തിനു പറയു¶ു. ആ കേരളചരിത്രം എഴുതാവു¶ കയ്യിനി എവിടെ?... 22 വര്‍ഷം മുമ്പാണ് ഞാന്‍ അയ്യന്തോളിÂവ¶് ആദ്യം അദ്ദേഹത്തെ ക-ത്.'' ഉള്ളൂരിന്റെ സാഹിത്യ ചരിത്രരചനയിലും അപ്പന്‍ തമ്പുരാന്‍ ഒരുപാട് വിവരങ്ങളുടെ സ്രോതസ്സായി പ്രവര്‍ത്തിച്ചിട്ടു-¶് ഉള്ളൂര്‍ അദ്ദേഹത്തിനെഴുതിയ കത്തുകള്‍ ത¶ സ്ഥിരീകരിക്കു¶ു.
സാഹിത്യവിമര്‍ശനത്തിÂ അപ്പന്‍തമ്പുരാന് ചില നിര്‍ബന്ധങ്ങള്‍ ഉ-ായിരു¶ു. പുസ്തകത്തിന്റെ ദോഷത്തെ പ്രതികൂലമായി വിമര്‍ശിക്കാം. പക്ഷെ വിമര്‍ശനം ഒരിക്കലും ഗ്രന്ഥകാരനെ നോവിക്കു¶ വിധത്തിലാകരുത്. പാണ്ഡിത്യ പ്രകടനത്തിനുള്ള അവസരമായി അദ്ദേഹം അവതാരികയെഴുത്തിനെ സ്വീകരിച്ചിÃ. കൃതിയുടെ മര്‍മ്മം കാണിച്ചുകൊടുക്കലായി അതിനെ ക-ു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍.രാജരാജവര്‍മ്മ, കെ.എം.പണിക്കര്‍, ജി.ശങ്കരക്കുറുപ്പ്, വള്ളത്തോള്‍, കെ.സി.കേശവപിള്ള, പി.ശങ്കരന്‍നമ്പ്യാര്‍ എ¶ിവരുടെ കൃതികള്‍ക്കുവേ-ി അദ്ദേഹം അവതാരികകള്‍ എഴുതി. അദ്ദേഹത്തിന്റെ അവതാരികകളെ കുറിച്ച് പഠിച്ച ജോസഫ് മു-ശ്ശേരി പറയു¶ു. "കര്‍ണ്ണാടക സംഗീത പാരമ്പര്യങ്ങളിലും വ്യത്യസ്തമായ ആലാപന ശൈലികളിലും അദ്ദേഹം നേടിയ അവഗാഹം ദ്രാവിഡവൃത്തങ്ങളും ദശാപരിണാമങ്ങളും എ¶ കൃതിയിÂ പ്രതിഫലിക്കു¶ു-്.'' അദ്ദേഹത്തിന്റെ വൃത്തശാസ്ത്രപഠനം അപൂര്‍ണ്ണമായിരു¶ങ്കിലും മറ്റുതരത്തിലുള്ള വലിയമേ.കള്‍ അതിനു-¶് ഡോ.എസ്.കെ. വസന്തന്‍ അപ്പന്‍തമ്പുരാന്‍ ഒരു പഠനം എ¶ കൃതിയിÂ വിലയിരുത്തു¶ു. യുക്തിഭദ്രമായ സമീപനം അപഗ്രഥനത്തിÂ മിക്കവാറും ഇÃ. എ¶ാÂ സംസ്കൃത വൃത്തങ്ങള്‍ കൈകാര്യം ചെയ്യുക എ¶ത് പാണ്ഡിത്യത്തിന്റെയും കവിത്വത്തിന്റെയും ലക്ഷണമായി കണക്കാക്കിയിരു¶ കാലത്ത് ദ്രാവിഡവൃത്തത്തിന്റെ ര-ടികൊ-ാലും ഭാഷാഭിമാനികള്‍ക്ക് അതായിരു¶ു ഇഷ്ടം.
പാവങ്ങളുടെ ഡോക്ടര്‍ എ¶ു പ്രസിദ്ധിനേടിയ ഡോ.വി.കെ. നാരായണമേനോന്‍ ജോലിയിÂ പ്രവേശിക്കും മുമ്പ് ഇളയച്ഛനായ അപ്പന്‍തമ്പുരാന്റെ അനുഗ്രഹം തേടുകയു-ായി. അപ്പോള്‍ തമ്പുരാന്‍ പറയു¶ത് വളരെ ശ്രദ്ധേയമാണ് : "സ്വയം വലുതാകാനÃ, അവനവന്‍ ജോലിചെയ്യു¶ സ്ഥാപനത്തെ വലുതാക്കാനാണ് ശ്രമിക്കേ-ത്. സ്ഥാപനം വലുതാകു¶തോടെ അവനവനും തനിയെ വലുതായിക്കൊളളും.'' കൊച്ചി രാജകുടുംബത്തിന്റെ മതിÂകെട്ടുപൊട്ടിച്ച് ആദ്യമായി ജനമദ്ധ്യത്തിലേക്ക് ഇറങ്ങിയ തമ്പുരാന്‍ എ¶ാണ് പ്രൊഫ. പി. ശങ്കരന്‍നമ്പ്യാര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കു¶ത്.
1920-Â തൃശൂരിÂ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിÂ നട¶ വര്‍ഗ്ഗീയലഹള അധികം പടര്‍¶ുപിടിക്കാതെയിരു¶ത് അപ്പന്‍തമ്പുരാന്‍ അടക്കമുള്ളവരുടെ ധീരമായ പ്രവര്‍ത്തനം മൂലമാണ്. വീടുനഷ്ടപ്പെട്ടവര്‍ക്കു വീട് വെച്ചുകൊടുക്കാന്‍ മു¶ിട്ടിറങ്ങി മാതൃകാപരമായി പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ മഹത്വം വെളിപ്പെടുത്തു¶താണ്. തൃശൂര്‍ പൂരപ്പറമ്പിÂ ശേഖരിച്ച ഓലയും അടയ്ക്കാരവും മുളയും മരവും എÃാം ഉന്തുവ-ികളിÂ കയറ്റി ത-ുവലിക്കാന്‍ നേരത്ത് അധ്യാപകരും നേതാക്കളുമെÃാം മടിച്ചു നില്ക്കു¶ു. ഉടനെ ര-ാമു-് അരയിÂകെട്ടി അപ്പന്‍തമ്പുരാന്‍ ത-ുവലിച്ചു നട¶ു. വെള്ളപ്പൊക്കത്തിÂ വീടു നഷ്ടപ്പെട്ടപ്പോഴും കൃഷി നശിച്ചപ്പോഴും അപ്പന്‍തമ്പുരാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നÂകിയിരു¶ു.
തൃശൂരിലെ വിവേകോദയം സ്കൂള്‍. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളുടെ അവസാനം. ഹൈഡ്രജനെപറ്റി ഒരു ക്ളാസ്സി പഠിപ്പിക്കുകയായിരു¶ു. ഭൂതത്തോടാണ് അധ്യാപകന്‍ ഹൈഡ്രജനെ ഉപമിച്ച് വിവരിക്കു¶ത്. ഇത് കേട്ടുവ¶ അപ്പന്‍തമ്പുരാന്‍ അധ്യാപകനെ വിളിച്ചുപറഞ്ഞു. "ഭൂതം, പിശാച് എ¶ാക്കെ കുട്ടികളെ പഠിപ്പിക്കÃ. കുട്ടികള്‍ക്ക് മനസ്സിലാകു¶ വിധത്തിലും യുക്തമായും സംസാരിക്കൂ.'' സാധാരണ മനുഷ്യജീവിതത്തിന്റെ എÃാ സങ്കീര്‍ണ്ണതകളിലേക്കും മതജാതിഭേദമിÃാതെ ഇറങ്ങിവ¶ അപ്പന്‍തമ്പുരാന്‍ ആ വിധം ചരിത്രത്തി രേഖപ്പെടുത്തപെട്ടിöതാണ് വസ്തുത.
തമ്പുരാ.ാരുടെ സാഹിത്യസേവനമായിരു¶ിÃ അപ്പന്‍തമ്പുരാന്റേത്. കുമാരമന്ദിരത്തിÂ ആര്‍ക്കും കയറിചെÃാമായിരു¶ു. അവിടെ സാഹിത്യചര്‍ച്ചക്ക് ഇടമു-ായിരു¶ു. ഫോക്ലോര്‍ പഠിക്കേ- സാഹിത്യ- സംസ്കാരപഠന-കലാ വിഷയമാണെ¶ും അദ്ദേഹം പറഞ്ഞു. കുമാരമന്ദിരം അതിനുള്ള സങ്കേതവുമായി. ഒരിക്കÂ പത്തുദിവസത്തെ കുറത്തിയാട്ട ശില്പശാല അവിടെ നടത്തി. അദ്ദേഹം കുമാരമന്ദിരത്തെകുറിച്ച് പറഞ്ഞതിതാണ് "ഇത് രാജമന്ദിരവും മറ്റുമÃ. കൈരളി സദനമാണ്. ഞാന്‍ കൈരളി വിധേയനുമാണ്. അതിഥികള്‍ക്ക് നിത്യദാസനാണ് ഞാന്‍. അവരെ യഥോചിതം സÂക്കരിക്കേ-ത് എന്റെ പ്രഥമമായ കര്‍ത്തവ്യമാണ്. ഈ പുണ്യക്ഷേത്രത്തിÂ യാതൊരനാചാരവും ഞാന്‍ വച്ചിട്ടിÃ.'' മു-ും ഷര്‍ട്ടും ര-ാമു-ുമായിരു¶ു തമ്പുരാന്റെ സാധാരണവേഷം. മിക്കപ്പോഴും ഷര്‍ട്ടും ര-ാമു-ുപോലും പതിവിÃ. തോളത്തൊരു തോര്‍ത്തുമാത്രം. അപ്പന്‍തമ്പുരാന്‍ സ്മാരകത്തിÂ സൂക്ഷിച്ചതുപോലെയുള്ള ഔദ്യേഗിക കോട്ടിട്ട് അദ്ദേഹം നട¶ിട്ടിÃ. സംസ്ഥാനാതിഥിയായി തിരുവിതാംകൂറിÂ പോയപ്പോഴും അത്താഘോഷത്തിന് തൃപ്പൂണിത്തുറയിÂ പോയപ്പോഴും അദ്ദേഹം കോട്ടിട്ടിട്ടു-്. അത്തരം അപൂര്‍വ്വാനിവാര്യാവസരങ്ങളിÂ മാത്രമേ അദ്ദേഹം രാജവേഷമണിഞ്ഞിട്ടുള്ളൂ. പ്രൊഫ. ജോസഫ് മു-ശ്ശേരി 'കൊഴിഞ്ഞ ഇലകളിÂ' അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. "എന്റെ അറിവിÂപ്പെട്ട കാലം മുതÂ തമ്പുരാന്‍ നÃാരു എഴുത്തുകാരന്‍ എ¶ നിലയ്ക്കÃ പ്രത്യുത കേരളത്തിലെ സാംസ്കാരിക രംഗത്ത് ഒരു സകലകലാവÃഭന്‍ എ¶ നിലയ്ക്കാണ് എനിക്ക് മനസ്സിÂ പതിഞ്ഞിരു¶ത്. പി¶ീടെനിക്ക് നേരിട്ട് പരിചയപ്പെടാന്‍  കഴിഞ്ഞകാലത്തും തമ്പുരാനെപ്പറ്റി മുമ്പു-ായിരു¶ ധാരണ തിരുത്തേ-ി വ¶ിട്ടിÃ.'' 'കൊÃം' എ¶ ശബ്ദത്തിന്റെ ചരിത്രപ്രാധാന്യത്തെപറ്റി ഒരിക്കÂ ഒരു മണിക്കൂറിലേറെ തമ്പുരാന്‍ സംസാരിച്ചതും മു-ശ്ശേരിമാസ്റര്‍ ഓര്‍ക്കു¶ു-്.
അപ്പന്‍തമ്പുരാന്‍ അദ്ധ്യക്ഷനായി തൃശൂരി നടത്തിയ സാഹിത്യപരിഷത്തിന്റെ ര-ാം സമ്മേളനത്തെയും മറ്റും വിലയിരുത്തിക്കൊ-് ജി. ശങ്കരക്കുറുപ്പ് എഴുതിയ വരികള്‍ തമ്പുരാന്റെ മാനവീയ ചിന്തയെ സുവ്യക്തമാക്കു¶ു. "ഈ ഫ്യൂഡലന്തരീക്ഷത്തി കെട്ടിനിÂക്കു¶ വായു പുതിയ സമുദായ ജീവിത വികാസബോധത്തിനു ശ്വസിക്കാവു¶തോ സഹിക്കാവു¶തോ ആയിരു¶ിÃ. അത് അപ്പന്‍തമ്പുരാന് മനസ്സിലായെ¶ാണ് ഞാന്‍ ഊഹിക്കു¶ത്. അടുത്തകൊÃം കോട്ടയ്ക്കലായിരു¶ു പരിഷദ്വാര്‍ഷിക സമ്മേളനം. അവിടെ ജാതിമത വര്‍ഗ്ഗഭേദരഹിതമായ ഒരു ഭാവനയോടെയാണ് പാര്‍ക്കാനും ഉണ്ണാനും ഒക്കെ ഏര്‍പ്പെടുത്തിയിരു¶ത്. ശ്രീ പള്ളത്തു രാമനും മറ്റും അത്യധികം അഭിനന്ദിക്കുകയും ചെയ്തു ആ മാറ്റത്തെ. സാഹിത്യം മനുഷ്യ ഹൃദയത്തിÂനി¶ു മനുഷ്യഹൃദയത്തിലേക്ക് മനുഷ്യസഹാനുഭൂതിക്കുവേ-ി പ്രവഹിക്കു¶ അന്തശ്ചോദനാവ്യാപാരമാണെ¶ും താമസജാതിമതാദിഭേദ ഭാവനയും രാജഫ്യൂഡലിസവും മാഞ്ഞുപോയ സ്വാത്തിക ഗുണോദ്രേകമാണ് അവിടെയെ¶ും കോട്ടയ്ക്ക സമ്മേളനം വിളിച്ചുപറഞ്ഞു.'' അപ്പന്‍തമ്പുരാന്‍ പടുത്തുയര്‍ത്തിയ വിവേകോദയം സ്കൂളിനെ കുറിച്ചും ശങ്കരക്കുറുപ്പ് പറയു¶ു-്. "അ¶് തൃശ്ശിവപേരൂര്‍ നഗരത്തി ദേശീയമായ ആവേശം നിറഞ്ഞ അന്തരീക്ഷമുള്ള ഒരു ഹൈസ്കൂളേ ഉ-ായിരു¶ുള്ളൂ; വിവേകോദയം. രാമകൃഷ്ണമിഷനിലെ പല സന്യാസിമാരും ഭാരതീയ സംസ്കാരത്തിന്റെ നവോത്ഥാനം സ്ഫുരിക്കു¶, പ്രാചീനഭാരതത്തെ ഉത്തേജിപ്പിക്കു¶ പ്രഭാഷണങ്ങള്‍ അവിടെ ചെയ്യാറു-്. പ്രത്യക്ഷമായിട്ട് രാഷ്ട്രീയമെ¶് പറഞ്ഞുകൂടാ! പരോക്ഷമായിട്ട് അതുത¶ ആയിരു¶ു ആ പ്രസംഗങ്ങളുടെ ഉ¶ം. ഇന്ത്യയുടെ ആത്മാവിനെ ഉണര്‍ത്തുക എഴു¶Âപ്പിക്കുക, കര്‍മോദ്യുക്തനാക്കുക - ഇതായിരു¶ു അന്ത്യമലക്ഷ്യം.''
1925 മാര്‍ച്ച് 18-ന് മഹാത്മജി വിവേകോദയം സ്കൂള്‍ സന്ദര്‍ശിച്ചു. ഗാന്ധിജിയുടെ ആദ്യകേരള സന്ദര്‍ശനം കൂടിയായിരു¶ു അത്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഗാന്ധിയന്‍ നിര്‍മ്മാണ പദ്ധതിയിലെ പലകാര്യങ്ങളും നടപ്പിലാക്കിയിരു¶ വിദ്യാലയമായിരു¶ു വിവേകോദയം. ഇതേപ്പറ്റിയെÃാം ഒരിക്കÂ അപ്പന്‍തമ്പുരാന്‍ പറഞ്ഞത് ഇങ്ങനെയാണ് "എനിക്ക് ചോറുതരു¶ത് ജനങ്ങളാണ്. അതിനാÂ ജനങ്ങള്‍ക്കുവേ-ി എന്തെങ്കിലും പ്രവര്‍ത്തിക്കാതിരു¶ുകൂടാ.''
അപ്പന്‍തമ്പുരാനും മാര്‍തിമോഥേയൂസും
1931-Â തൃശൂരിÂ നടത്തിയ സ്വദേശി പ്രദര്‍ശനത്തിന്റെ സംഘാടകസമിതി അദ്ധ്യക്ഷന്‍ രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍ ആയിരു¶ു. ആ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് മാര്‍ തിമോഥേയൂസ് തിരുമേനി ആണ്. അപ്പന്‍തമ്പുരാന്‍ വിളിച്ചുതുകൊ-ാണ് പല വിലക്കുകളും ലംഘിച്ച്, ഒരു കൂസലും കൂടാതെ തിരുമേനി ആ ദൌത്യം നിര്‍വ്വഹിച്ചത്. വിദേശവസ്ത്ര ബഹിഷ്കരണ സമരത്തോടടക്കം തിരുമേനിക്ക് പ്രതിപത്തി ഉ-ായിരു¶ു. അപ്പന്‍തമ്പുരാനും തിരുമേനിയും ജീവിതാവസാനംവരെ വലിയ സുഹൃത്തുക്കളായിരു¶ു.
സിറിയന്‍ നാട്ടിÂനി¶ു വ¶ മാര്‍ തിമോഥേയൂസിന് രോഗം വ¶പ്പോള്‍ ഡോക്ടറെ വരുത്തി ചികിത്സിപ്പിച്ചത് അപ്പന്‍തമ്പുരാനാണ്. സായാഹ്നത്തിÂ പുഴയ്ക്കÂ പാടംവരെ നടക്കു¶ തിരുമേനി കുമാരമന്ദിരത്തിÂ കയറി സ്നേഹസംഭാഷണങ്ങളിÂ ഏര്‍പ്പെടാറു-ായിരു¶ു. ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമാവാറു-്.  അപ്പന്‍തമ്പുരാന്റെ മരണവാര്‍ത്ത അറിയിയ്ക്കാന്‍ വൈകിയതിÂ, തിമേഥേയൂസ് തന്റെ പരിചാരകരെ വിളിച്ച് രൂക്ഷമായി ചീത്ത പറഞ്ഞതായി രേഖപ്പെടുത്തിയിട്ടു-്. ടൌണ്‍ഹാളിÂ ചേര്‍¶ വലിയ അനുശോചന യോഗത്തിലെ അദ്ധ്യക്ഷനും തിമേഥേയൂസ് ആയിരു¶ു. ഇത് അപ്പന്‍തമ്പുരാന്‍ എ¶ വലിയ മനുഷ്യന്റെ വ്യക്തിപ്രഭാവത്തെ വെളിവാക്കു¶ു.
ക്ഷേത്രപ്രവേശനത്തെ ചൊÃി ഇപ്പോഴും കോലാഹലങ്ങള്‍ ഉ-ാക്കു¶ു-Ãാ. അപ്പന്‍തമ്പുരാന്‍ ചെയ്ത ഒരു കാര്യം ഓര്‍മ്മപ്പെടുത്തു¶ത് ഉചിതമാണ്. പ©വാദ്യത്തിÂ ഇടയ്ക്ക കൊട്ടു¶തിÂ അക്കാലത്തെ പ്രസിദ്ധ കലാകാരനായ പാട്ടുരാത്ത് ശങ്കരമാരാര്‍, നാനാജാതികള്‍ക്കും ക്ഷേത്രപ്രവേശനം നടത്തിയ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിÂ കൊട്ടിപ്പാടി എ¶് പറഞ്ഞ് അദ്ദേഹത്തിന് കൊച്ചിരാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുകയു-ായി. എ¶ാÂ അപ്പന്‍തമ്പുരാന്‍ ശങ്കരമാരാരെ വിളിച്ച് കൊട്ടിച്ചു. കുമാരമന്ദിരത്തിലെ തിരുവാണത്ത് അമ്പലത്തിÂത¶ കയറ്റി, കൊട്ടിപ്പാടിച്ചു. ഇത് രാജകുടുംബത്തിÂ വലിയ പ്രതിഷേധങ്ങളു-ാക്കി. അതുപോലെ ജാതിക്കെതിരായി പണ്ഡിറ്റ് കെ.പി. കറുപ്പന്‍ നടത്തിയ പ്രക്ഷോഭത്തെയും സുഹൃത്തായ അപ്പന്‍തമ്പുരാന്‍ അഭിനന്ദിച്ചിട്ടു-്. ആനുഷൈംഗികമായി പറഞ്ഞോട്ടെ. ദളിതരടക്കമുള്ളവരുടെ തിരസ്കരിക്കപ്പെട്ട പോരാട്ടങ്ങളുടെയും സാംസ്കാരിക ഇടപെടലുകളുടെയും, കാലം വിസ്മരിച്ച അനീതിപരമ്പരകളുടെയും ചരിത്രവസ്തുതകള്‍ ലഭിക്കു¶തിനുള്ള ആശ്രയകേന്ദ്രമാണ് പഴയ ആനുകാലികങ്ങളുടെ വലിയ ശേഖരമുള്ള അപ്പന്‍തമ്പുരാന്‍ സ്മാരകം. അടുത്ത കാലത്ത് കേരളത്തിÂ നടക്കു¶ സംവാദങ്ങള്‍ക്ക് ആധാരമായതും ചരിത്രകൃതികളെയും വ്യവസ്ഥാപിത ധാരണകളെയും തിരുത്തു¶തുമായ ഒട്ടേറെ രേഖകളും ഉപാദാനങ്ങളും ഈ സ്മാരകത്തിÂനി¶ും ശേഖരിച്ചവയാണ്.
മംഗളോദയവും രസികരഞ്ജിനിയും
ലീലാതിലകം എ¶ മണിപ്രവാള ശാസ്ത്ര ഗ്രന്ഥത്തിന്റെ ഒ¶ാം ശില്പം പരിഭാഷപ്പെടുത്തിയതും അപ്പന്‍ തമ്പുരാനാണ്. ലീലാതിലക തര്‍ജമയെപറ്റി പ്രസിദ്ധ പണ്ഡിതനായ കെ.വി.എം. എഴുതിയിട്ടു-്. "ഒരു ദിവസം കുമാരമന്ദിരത്തിÂ ചെ¶പ്പോള്‍ അപ്പന്‍തമ്പുരാന്‍ ഒരു താളിയോലക്കെട്ട് കാണിച്ച് പറഞ്ഞു അപൂര്‍വ്വമായ ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ വ്യാകരണവും അലങ്കാരവുമടങ്ങിയ ഈ ഗ്രന്ഥം സംസ്കൃതത്തിലാണ് എഴുതിയിരിക്കു¶ത്. അ¶ുത¶ ഇടനേരത്തെ ഭക്ഷണം കഴിഞ്ഞ് തര്‍ജ്ജമ ആരംഭിച്ചു. തമ്പുരാന്‍ ഗ്രന്ഥം വായിച്ച്, ഓരോ സൂക്തവും അതിന്റെ വൃത്തിയും തര്‍ജമചെയ്തു പറയും. ഞാനത് എഴുതും. ഇതായിരു¶ു തര്‍ജ്ജമയുടെ സമ്പ്രദായം''. 1919-Â തുടങ്ങിയ മംഗളോദയം മാസികയുടെ ര-ാം ലക്കം മുതലാണ് അപ്പന്‍തമ്പുരാന്‍ അതിന്റെ പത്രാധിപത്യദൌത്യം ഏറ്റെടുത്തത്.
ശാസ്ത്രവിഷയങ്ങള്‍ കോളേജിÂ ചേര്‍¶ു പഠിച്ച ആദ്യത്തെ കൊച്ചി തമ്പുരാന്‍ അപ്പന്‍തമ്പുരാനാണ്. ഗണിത ശാസ്ത്രവും ഭൌതികശാസ്ത്രവും രസതന്ത്രവുമാണ് അദ്ദേഹം എഫ്.എ. ബിരുദത്തിന് ഐച്ഛികവിഷയമായി സ്വീകരിച്ചത്. അക്കാലത്ത് എഫ്.എ. എ¶ ര-ുവര്‍ഷത്തെ ബിരുദം കഴിഞ്ഞാണ് ബി.എ. (അതും ര-് വര്‍ഷം). അതിനാÂ മംഗളോദയം രസികരഞ്ജിനി എ¶ീ മാസികകള്‍ വഴി ധാരാളം ശാസ്ത്രലേഖനങ്ങള്‍ കൈരളിക്ക് ലഭിച്ചു. മലയാളത്തിലെ ശാസ്ത്രസാഹിത്യകാര.ാരിÂ അദ്യപഥികനാണ് അപ്പന്‍തമ്പുരാന്‍. മലയാളത്തിÂ സാങ്കേതിക പദങ്ങള്‍ നിര്‍മ്മിക്കാന്‍ ആദ്യം മുതിര്‍¶തും അദ്ദേഹം ത¶യായിരു¶ു.
തൃശ്ശൂരിലെ സീതാറാം ടെക്സ്റൈÂസിന്റെ തുടക്കക്കാരിÂ ഒരാളും ആയൂര്‍വേദ സമാജത്തിന്റെ സ്ഥാപകനും അദ്ദേഹമായിരു¶ു. ഒരിക്കÂ സീതാറാം മിÃിÂ തൊഴിലാളി സമരമു-ായി. അദ്ദേഹം പരസ്യമായി തൊഴിലാളി പക്ഷത്തുനി¶ു. അത് തുടര്‍¶് കമ്പനി ഡയറക്ടര്‍ ബോര്‍ഡിÂനി¶ും പി.ാറി. അതുപോലെ വിവേകോദയം സ്കൂളിÂനി¶ും അവസാനം ഒഴിഞ്ഞുപോരുകയാണു-ായത്. സിനിമാനിര്‍മ്മാണ പ്രവര്‍ത്തനവും സാഹിത്യമാസിക പ്രവര്‍ത്തനവും അദ്ദേഹത്തെ വÃാതെ ദരിദ്രനാക്കി.
ഒരുപാടു കാര്യങ്ങളുടെ തുടക്കക്കാരനായിരു¶ അപ്പന്‍ തമ്പുരാന്‍. ഫോക്ലോര്‍ വിജ്ഞാനീയാന്വേഷണങ്ങള്‍ മുതÂ സിനിമാനിര്‍മ്മാണംവരെ. അതിനിടയിÂ സാങ്കേതിക പദാവലി നിര്‍മ്മാണവും, ഭൂപട നിര്‍മ്മാണവും സാഹിത്യമാസിക പത്രപ്രവര്‍ത്തനവും അപസര്‍പ്പകനോവÂ രചനയും, നാടകപ്രവര്‍ത്തനവും വിദ്യാഭ്യാസ പ്രവര്‍ത്തനവും എÃാം നടത്തി.
അപ്പന്‍തമ്പുരാന്‍ സ്മാരകം
1977 ജനുവരി 9-നാണ് അപ്പന്‍തമ്പുരാന്‍ സ്മാരകം നിലവിÂ വ¶ത്. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിÂ മലയാളത്തിലെ ഏറ്റവും വലിയ ആനുകാലികങ്ങളുടെ ശേഖരമായി അത് വളരുകയാണി¶്. 100-Â അധികം വര്‍ഷം പഴക്കമുള്ള വിദ്യവിനോദിനിമുതÂ വള്ളത്തോള്‍ എഡിറ്ററായിരു¶ ആത്മപോഷിണിവരെ അവിടെയു-്. അക്കാദമി പ്രസിഡ-ായിരു¶ തകഴി ശിവശങ്കരപ്പിള്ള അപ്പന്‍തമ്പുരാന്‍ സ്മാരകത്തെ സാഹിത്യാസ്വാദകരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമായിട്ടാണ് വിഭാവനം ചെയ്തത്. തൃശ്ശൂരിനെ സാംസ്കാരിക തലസ്ഥാനമായി ഉയര്‍ത്തു¶തിÂ അപ്പന്‍തമ്പുരാന്റെ പങ്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ സ്മാരകത്തിന് അര്‍ഹമായ പരിഗണനകള്‍ ഇÃായെ¶് സുവ്യക്തം. മലയാളഭാഷയെയും സംസ്കാരത്തെയും സമ്പ¶മാക്കിയ ഒട്ടേറെ കൃതികള്‍ വെളിച്ചംക-ത് ആ വീട്ടിലെ സാഹിത്യസാസ്കാരിക പ്രവര്‍ത്തനംകൊ-ുത¶യÃ?

Saturday 19 November 2011

നവവിദ്യാര്‍ത്ഥിത്വം: ചില വിചാരങ്ങള്‍

                         ജീവിതത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ഗതിവേഗം ലഭിക്കുന്നത് സമ്പൂര്‍ണമായ ഒരു വിദ്യാര്‍ത്ഥിത്വത്തിന് തന്നെതന്നെ സമര്‍പ്പിക്കുമ്പോഴാണ്. എന്താണ് വിദ്യാര്‍ത്ഥിത്വം എന്ന  ചോദ്യം ഇവിടെ പ്രസക്തമാണ്. മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാംശീകരിച്ച് വര്‍ത്തമാനത്തിന്‍റെ ഉല്‍പാദന-ഉപഭോഗ നിര്‍വ്വഹണ വ്യവസ്ഥയില്‍  ഇടപെടാനുള്ള വൈജ്ഞാനികവും സാങ്കേതികവുമായ നൈപുണി ആര്‍ജ്ജിക്കുന്നവനാണ് വിദ്യാര്‍ത്ഥി. വിദ്യക്കുവേണ്ടി അര്‍ത്ഥിക്കുന്നവര്‍ അഥവാ അഭ്യസിക്കുന്നവരൊക്കെ കേവലമായ അര്‍ത്ഥത്തിലേ വിദ്യാര്‍ത്ഥി ആകുന്നുള്ളു. എന്നാല്‍  വിദ്യാര്‍ത്ഥിത്വം വികലമായ വിദ്യാസമ്പാദനമല്ല ; മാനവീയതയുടെ ഈടുവെപ്പിനു വേണ്ടി സമകാലികസമൂഹസംവിധാനത്തില്‍  ഔചിത്യപൂര്‍വ്വം തന്‍റെ അഭിരുചികളെ ഇണക്കി പ്രയോഗിക്കലാണ്. വിദ്യാഭ്യാസത്തിന്‍റെ  ഉലയില്‍  അറിവിന്‍റെ പുതിയ പ്രയോഗങ്ങള്‍ അങ്ങനെ ഉണ്ടായിവരും.
അറിവ് ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ ഈ ശേഷിയെ ആസൂത്രിതമായും സാമൂഹ്യമായും, ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. പഠന നൈപുണിയുള്ള ഏകജീവി എന്നനിലയ്ക്ക് പ്രകൃതിയെയും സമൂഹത്തെയും സംരക്ഷിച്ചുകൊണ്ട് പോകേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകണം. പഠിതാവായ മനുഷ്യനു മാത്രമെ അറിവിന്‍റെ വസ്തുനിഷ്ഠപഥങ്ങളിലൂടെ സഞ്ചരിക്കാനാവൂ. ഈ നിലയ്ക്ക് വിദ്യാര്‍ത്ഥിത്വം എന്നത് ജനിമൃതികള്‍വരെ നീളുന്ന  പ്രക്രിയയാണ്. പക്ഷെ ഔപചാരിക വിദ്യാഭ്യാസം ഉപജീവനാര്‍ത്ഥം തൊഴിലിലേക്കോ ഉദ്യോഗത്തിലേക്കോ വഴി മാറുമ്പോള്‍ വിദ്യാലയ-കലാലയ ജീവിതത്തോടൊപ്പം പഠിപ്പ് ഔപചാരികമായി അവസാനിപ്പിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷക്ഷംപേരും. ഇതിനൊരു മാറ്റം ആവശ്യമാണ്. വിദ്യാര്‍ത്ഥിത്വത്തിന്‍റെ  ഒരു ഘട്ടമാണ് ഉന്നതവിദ്യാഭ്യാസവും ഗവേഷണപഠനവും അടങ്ങുന്ന  വിദ്യാലയഘട്ടം. ജീവിതത്തിന്‍റെ  സമസ്ത വ്യവഹാരങ്ങളിലേക്കും പഠനം വ്യാപിക്കാനുള്ള ആന്തരിക പ്രേരണ അഥവാ വെമ്പല്‍  ഉണ്ടാക്കുകയാണ് വിദ്യാലയഘട്ടത്തില്‍  ഉണ്ടാകേണ്ടത്. എന്നാല്‍ വന്ധ്യമായ അറിവുകള്‍ കുത്തിനിറച്ച് പഠന പ്രക്രിയയുടെ ജൈവീകതയെ തല്ലിച്ചതക്കുകയാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെയുള്ള ഔപചാരിക വിദ്യാഭ്യാസക്രമം ചെയ്തത്. എന്നാല്‍  കേരളത്തിലെ പുതിയ തലമുറയ്ക്കുള്ള ബഹുജനവിദ്യാഭ്യാസത്തിന്‍റെ വലിയ പാഠശാല ആയിരുന്ന  എഴുപതുകളിലെ കോളേജ് കാമ്പസുകള്‍. അത് വിദ്യാര്‍ത്ഥികളില്‍  അധ്വാനിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം, സാര്‍വ്വദേശീയത, സ്ഥിതിസമത്വബോധം, ആവിഷ്കാര സ്വാതന്ത്ര്യബോധം, സ്ത്രീനീതി, സാമൂഹ്യനീതി, പാരിസ്ഥിതികനീതി, സമരസജ്ജത എന്നീ  ആശയങ്ങളെ ഉല്‍പ്പാദിപ്പിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതി ന്‍റെ ജൈവപരമായ വികാസം ഉണ്ടാകുകയും ചെയ്തു. എന്നാല്‍  ഏതാണ്ട്  ഒരു ദശകമായി ക്യാമ്പസുകള്‍ ആഗോളവല്‍ക്കരണത്തിന്ന്‍റെ സാംസ്കാരഹീനമായ പ്രവണതകളിലേക്ക് മുതലകൂപ്പുകുത്തിയതായി കാണുന്നു  സാമ്രാജ്യത്വാഗോളീകരണത്തിന്‍റെ ആസൂരമായ ഉപഭോഗശീലങ്ങളും യൌവനത്തിന്‍റെ അതിതീവ്രമായ ഐന്ദ്രീയവികാരവായ്പും, കാമദശകള്‍ വഹിക്കുന്ന  ലാസ്യത്തിന്‍റെ ചുവടുകളും തൊണ്ണൂറുകളുടെ പകുതിയില്‍  കാമ്പസിനെ പിടികൂടിയെങ്കിലും കാമ്പസിന്‍റെ പ്രതിരോധാന്തരീക്ഷത്തെ മാരകമായി ബാധിച്ചിരുന്നില്ല . എന്നാല്‍  ആഗോളീകരണം കെട്ടഴിച്ചുവിട്ട അതിതീവ്രമായ വ്യക്തിവാദം (Intensive individualism) പൊതുമണ്ഡലത്തിലെ നന്മകളെയും സാമൂഹ്യ ജീവിത മര്യാദകളെയും ആഴത്തില്‍  മുറിവേല്പിച്ചു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തത്വം എല്ലാ  തലങ്ങളിലും വ്യാപിച്ചു. പൊതുതാല്‍ പര്യങ്ങളെ കയ്യൊഴിയുകയോ, ഇല്ലായ്മ ചെയ്യുകയോ ചെയ്യുന്ന  പ്രത്യേകതരം സംഘടനാ സംവിധാനങ്ങള്‍ വ്യാപകമായി. ജാതിക്കുളളിലെ അവാന്തര ജാതികള്‍ക്ക് സംഘടനകള്‍, തറവാട്ടു പേരില്‍  സംഘടനകള്‍ വിവിധ ഉടമസ്ഥസംഘടനകള്‍, കാറ്റഗറി യൂണിയനുകള്‍, പുരുഷ സംഘങ്ങള്‍,  നിക്ഷിപ്ത താല്‍പര്യക്കാരുടെ ട്രസ്റുകള്‍, സര്‍ക്കാര്‍ നികുതി വെട്ടിപ്പിനും മറ്റുമുള്ള ചാരിറ്റബിള്‍ സൊസൈറ്റികള്‍, വിവിധതരത്തിലുള്ള മാര്‍ക്കറ്റിങ്ങ് ഗ്രൂപ്പുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘങ്ങള്‍, എന്നിങ്ങനെ പൊതുതാല്‍പര്യത്തെ ഹനിക്കുന്ന  നാനാവിധത്തിലുള്ള സംഘടനകളുടെ ഒരു സങ്കേതമായി കേരളം മാറി. കാമ്പസുകളില്‍  ഇവയെ മറ്റു തരത്തില്‍  പ്രതിഫലിപ്പിക്കുന്ന  ചില Vested Interest Group . ഇതെല്ലാം  വിദ്യാഭ്യാസത്തിന്‍റെ മൂല്യപരമായ കാതലിനെ വളരെയധികം ദ്രവിപ്പിച്ചിട്ടുണ്ട് ; വിദ്യാര്‍ത്ഥിയില്‍  മാത്രമല്ല  അധ്യാപകനിലും. കൂണുപോലെ മുളയ്ക്കുന്ന  സെല്‍ഫ് ഫൈനാന്‍സിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം,  ഫീസിളവ്, മെറിറ്റ്, സാമൂഹ്യനീതി, മതനിരപേക്ഷത എന്നൊന്നും  പറഞ്ഞാല്‍  മനസിലാകാതായി. സെല്‍ഫ് ഫൈനാന്‍സിങ്ങ് സ്ട്രീം വഴി വന്നവര്‍ പൊതു കലാലയത്തില്‍  എത്തുമ്പോള്‍ ഉണ്ടാകുന്ന  പ്രത്യാഘാതങ്ങള്‍ നിരവധിയാണെന്നു  കേരളം ഇന്നു  വിളിച്ചറിയിക്കുന്നു .
യു.ജി.സി. പാക്കേജുകളും, വിദ്യാര്‍ത്ഥികളും
യു.ജി.സി.യുടെ വിവിധതരത്തിലുള്ള ഇടപെടലുകള്‍ കോളേജുകളില്‍  വ്യാപകമാണിന്നു . പണം നല്കുന്ന  ഒരു ഏജന്‍സി എന്ന  നിലയില്‍  അതിന് വഴങ്ങാത്ത അദ്ധ്യാപകര്‍ പോലുമില്ലാഎന്നു   പറയേണ്ടതാണ് പൊതുസ്ഥിതി. കാമ്പസുകളില്‍  ഇതുണ്ടാക്കുന്ന  പ്രവണതകളില്‍  ഒരു തരം കൃത്രിമമായ അച്ചടക്കവും സൌന്ദര്യവല്‍ക്കരണവും മുഴച്ചുനില്ക്കുന്നു  അക്കാദമികമായ നേട്ടങ്ങള്‍ എന്നു  പറയുന്നത് അത് സെമിനാറുകള്‍കൊ  അവതരിപ്പിച്ച പേപ്പറുകളുടെ എണ്ണംകൊണ്ടും ബയോഡാറ്റയുടെ നീട്ടംകൊണ്ടും   തിട്ടപ്പെടുത്താനാവില്ല . മൌലികമായ അന്വേഷണങ്ങളുടെ തലത്തിലേക്കും സംവാദങ്ങളുടെ തലത്തിലേക്കും എത്തിപ്പെടുന്ന  അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നില്ല . ബഹുഭൂരിപക്ഷം സെമിനാറുകളും Expenditure Statement  നു വേണ്ടിയുള്ളതാണ്. ചിട്ടപ്പടി സംഘാടനവും നിലയവിദ്വാനമാരുടെ പ്രകടനവുമാണ് എവിടെയും കാണാനാവുന്നത്. അക്കാദമികമായ ബിരുദങ്ങള്‍ക്കപ്പുറം സ്ഥിരോത്സാഹംകൊ  പ്രതിഭയുടെ നിരന്തരമായ പ്രകാശനംകൊണ്ടും ഓരോ രംഗവും കീഴടക്കിയ എത്രപേരെ ഇത്തരം സെമിനാറുകളില്‍  നമ്മുടെ യൂണിവേഴ്സിറ്റികള്‍/ കോളേജുകള്‍ അംഗീകരിക്കുന്നുണ്ട് . ക്ളാസുമുറികളില്‍  അധ്യാപകന്‍ ഫെസിലിറ്റേറ്റര്‍ ആകുകയും സമൂഹത്തിന്‍റെ ശരിയായ സാന്നീദ്ധ്യം ക്ളാസുമുറികളില്‍  ഉണ്ടാക്കാന്‍ ഉതകുകയും ചെയ്യുന്നു  ജോലികള്‍ നിര്‍വ്വഹിക്കാന്‍ യു.ജി.സി. പാക്കേജുകളിലൂടെ അക്കാദമിക സമൂഹത്തിന്കഴിയുന്നുണ്ടോ ? വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളില്‍  അക്കാദമിക സ്വാതന്ത്ര്യത്തിന്‍റെ വികസ്വരമായ ഇടങ്ങള്‍ നിലനിര്‍ത്തുന്ന തില്‍  അധ്യാപകര്‍ക്കും പൊതുസമൂഹത്തിന്‍റെ പ്രതിനിധികള്‍ക്കും ബാധ്യതയുണ്ടു  ഈ ബാധ്യത യു.ജി.സി. പാക്കേജുകള്‍ വരുംമുമ്പുള്ള കാലത്തേതില്‍  നിന്നു  കുറഞ്ഞുപോയിട്ടില്ലെ? കാമ്പസുകളെ സര്‍ഗ്ഗാത്മകമാക്കിയിരുന്ന  എഴുപതുകളുടെയും എണ്‍പതുകളുടെയും പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനംകൊണ്ടു ഇന്നു  അത് സാധ്യമാകുമെന്നു  വിശ്വസിക്കുന്ന  ചിലരുണ്ട്. ഇന്നത് യഥാസ്ഥിതികമായ ഒരു വേല മാത്രമാണ് എന്നു  പറയേനണ്ടത്തില്ല . ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് ചെയ്യാനാകുമെന്നു  ആലോചിക്കേണ്ടതാണ്.
അക്കാദമികമായ സ്വാതന്ത്ര്യം കൈയ്യാളാനുള്ള പ്രാപ്തി എങ്ങനെയെല്ലാമാണ് വിദ്യാര്‍ത്ഥി സമൂഹത്തിന് കൈവരിക്കാനാകുക? എന്തായിരിക്കണം അതിന്റെ ഘടനാപരമായ തലം? അക്കാദമികജ്ഞാനത്തിന്‍റെ  അനുഭവപരമായ ആഗിരണവും മൂല്യദാര്‍ഢ്യവും എങ്ങനെയൊക്കെ ഉണ്ടാക്കാനാകും? 21-നാം  നൂറ്റാണ്ടിലെ സമൂഹത്തിനുവേണ്ട ഉദാത്തമായ മൂല്യങ്ങള്‍ ഏതൊക്കെ? മാനവീകതയും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും മര്‍ദ്ദിത - കീഴാള പക്ഷപാതിത്വവും നിരസിക്കുന്ന ഒരു വലിയ വിഭാഗം ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടായിവരുന്നുത് വളരെ ഗൌരവമായി പരിഗണിക്കണം. ഇവര്‍ സെല്‍ഫ് ഫൈനാന്‍സിംഗ് സ്ഥാപനങ്ങള്‍വഴിയാകാം സര്‍വ്വകലാശാലകളിലെയും സാധാരണ കോളേജുകളിലെയും അക്കാദമിക വിഭാഗത്തെ കീഴടക്കുവാന്‍ എത്തുന്നത്. അവിടെ യു.ജി.സി പാക്കേജുകള്‍ പോകുകയും അദ്ധ്യാപകര്‍ക്ക് ശമ്പളവ്യവസ്ഥയെ കൊഴുപ്പിക്കാനും പണമുണ്ടാക്കാനുമുള്ള പ്രോജക്ടുകള്‍ ലഭിക്കുന്ന  ഏജന്‍സിയായി യു.ജി.സി. മാറുകയും ചെയ്യുന്നു . ഇപ്പോള്‍ തന്നെ  അങ്ങനെ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടെയാണ് വിദ്യാര്‍ത്ഥിത്വത്തിന് ഉള്‍ക്കാഴ്ചയുണ്ടാക്കുന്ന ചില പ്രവര്‍ത്തനങ്ങളും വിചാരങ്ങളും ആവശ്യമായി വരുന്നത്.
യു.ജി.സി. പാക്കേജുകളുടെ ഗുണവശം ശരാശരി സര്‍ക്കാര്‍ പദ്ധതികളുടെ നിലവാരത്തിനപ്പുറം കാണുന്നത് തീര്‍ത്തും അപകടകരമാണ്.  Democratic Rationality  യെ തകര്‍ക്കുന്നുണ്ട്
ഈ വക ഗവേഷണം. അദ്ധ്യാപകനെ യാന്ത്രികമായ ഒരു ഗവേഷണ പദ്ധതിയുടെ ഉടമയാക്കുകയാണ് അസ്ഥാനത്ത്  സ്വീകരിക്കുന്ന  യു.ജി.സി. പ്രോജക്ടുകള്‍. ഒരുതരം പ്രോജക്ട് ഫാഷനിസം അവരിലുണ്ടാക്കിയത്. ക്ളാസുമുറിക്ക് അകത്തും പുറത്തുമുള്ള ജൈവപരമായ അദ്ധ്യാപനത്തെ തകര്‍ക്കുകയും, ചര്‍വ്വിതചര്‍വ്വണമായ ഒരു വിഷയ സ്വീകരണത്തിന്‍റെയും ‘പഠന’ നിര്‍വ്വഹണത്തിന്‍റെയും ഉപാസകരാക്കി അധ്യാപകരെ മാറ്റുകയും ചെയ്യുന്നു . പൊതുവെ പറഞ്ഞാല്‍  പണം തന്നെയാണ് ഈ ഗവേഷണത്വരയുടെ പ്രധാനഘടകം. അപവാദങ്ങള്‍ ഇവിടെയും കാണാം. അറിവിനെ ഉല്‍ പ്പാദിപ്പിക്കാന്‍ കഴിയുന്നില്ലന്നതാണ് അതിന്‍റെ പ്രധാനപരിമിതി.
അഭ്യസ്തവിദ്യരുടെ കയറ്റുമതി 
വ്യക്തിഗത ജീവിതത്തിനു മേല്‍  അവനവനുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നതാണ് തൊഴിലിലേക്കോ ഉദ്യോഗത്തിലേക്കോ ഉള്ള ഓരോ ചുവടുവെപ്പും. കേരളം മറ്റിന്ത്യക്കാരുടെ ഗള്‍ഫാകുമ്പോള്‍ കേരളീയന്‍ അറബിയുടെയും സായിപ്പിന്റെയും നാട്ടിലെ അവസരങ്ങള്‍ വിഴുങ്ങി കേരളത്തിലെ ഇരപിടിയനായി മാറുകയാണ്. മറ്റൊരു വിഭാഗം; ആഗോളവല്‍ക്കരണം, അതിന്റെ ചൂണ്ടക്കൊളുത്തായി പ്രവര്‍ത്തിക്കുന്ന പുതിയ സാങ്കേതികവിദ്യയും, വിജ്ഞാനമുറകളും സൃഷ്ടിക്കുന്ന പുതിയ തൊഴിലവസരങ്ങളുടെ മൂര്‍ത്തികളായി നാട്ടില്‍  വാഴുന്ന ഇരപിടിയരാകുന്നു . ഇക്കൂട്ടത്തില്‍  പുത്തന്‍പണക്കാരായ ബിസിനസ്സുകാരെയും ഉള്‍പ്പെടുത്താം. ഈ വരേണ്യവിഭാഗത്തെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന  ചര്‍ച്ചകളും വികസനപ്രോജക്ടുകളാണ് ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബഹുഭൂരിപക്ഷവും.
വിദ്യാഭ്യാസത്തിന്റെ ഫലത്തെക്കുറിച്ചുള്ള സങ്കല്പവും ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ബഹുഭൂരിപക്ഷം പേരും കയറ്റുമതിമൂല്യമുള്ള ഒരഭ്യസ്തവിദ്യനാകാനാണ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളെ വെറും കരിയറിസ്റുകളാക്കി മാറ്റുന്നതാണ് കാമ്പസ് റിക്രൂട്ട്മെന്റ്. യുവത്വം ഊറ്റിക്കുടിക്കുക മാത്രമാണ് അവരുടെ ആവശ്യം. കാമ്പസ് സെലക്ഷനില്‍ നിന്ന്    പിന്തള്ളപ്പെടുമെന്ന  ചിന്ത വിദ്യാര്‍ത്ഥികളില്‍  വലിയ പിരിമുറുക്കമുണ്ടാക്കുന്നു   ആഗോളഭീമന്‍മാര്‍ നടത്തുന്ന  ബ്രെയിന്‍ ഡ്രെയിന്‍ ഉന്നതപഠനത്തിനുള്ള അഭിലാഷം നഷ്ടപ്പെടുത്തുന്നു  . കമ്പനികള്‍ തന്നെ ഉന്നതപഠനത്തിന് അയക്കുമ്പോള്‍ വിദ്യാര്‍ത്ഥി ബോ-ുകളാÂ അസ്വതന്ത്രനാക്കപ്പെടുന്നു . വിദ്യാഭ്യാസത്തില്‍  ഗവേഷണപരവും സാമൂഹ്യപരവുമായ താല്‍പര്യം നഷ്ടപ്പെടുത്തുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം ഇവിടെ ഉണ്ടങ്കിലും അഭ്യസ്തവിദ്യരെ കയറ്റുമതി ചെയ്യാന്‍ ഉല്‍പാദിപ്പിക്കുന്ന  പ്രവണത ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമാണ്. കാറല്‍ മാര്‍ക്സിന്റെ ജീവിതം  ഇവിടെ അല്പമൊന്നു  അനുസ്മരിക്കട്ടെ. ഗവേഷണബിരുദം നേടിയ മാര്‍ക്സ് പ്രൊഫസറാകുന്നതിന് ബോണിലേക്കു പോയി. എന്നാല്‍ , സര്‍ക്കാരിന്റെ പ്രതിലോമപരമായ നയംമൂലം  മാര്‍ക്സ് അക്കാദമിക ജീവിതം ഉപേക്ഷിച്ചു. യുവഹെഗേലിയന്‍മാരുമയി  ചേര്‍ന്നു  റെനിഷ് സേതുങ്ങ് എന്ന  പത്രം തുടങ്ങി. മൂന്നു  പ്രാവശ്യത്തെ സെന്‍സര്‍ഷിപ്പിനെ തുടര്‍ന്നു  പത്രം നിരോധിക്കുമെന്ന്‍  ഉറപ്പായി. എന്നാല്‍ അങ്ങനെ  സംഭവിക്കാതിരിക്കാന്‍ മാര്‍ക്സ് മുഖ്യപത്രാധിപസ്ഥാനം രാജിവെച്ചു. എന്നിട്ടും പത്രം നിരോധിച്ചു. ഇക്കാലത്ത് അര്‍ത്ഥശാസ്ത്രത്തില്‍  വേണ്ടത്ര അറിവ് ഇല്ലന്നു ബോധ്യമായ മാര്‍ക്സ് അര്‍ത്ഥശാസ്ത്രത്തെകുറിച്ച് പഠിക്കാന്‍ ആരംഭിച്ചു.
തന്റെ ജീവിതത്തിന്റെ ഉദാത്തലക്ഷ്യം പഠനമാണെന്ന്‍  ചിന്തിച്ചതുകൊണ്ടാണ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള അദ്ദേഹത്തിന്റെ അവസാനകാലത്ത് ഇങ്ങനെ പറഞ്ഞത്. “ഞാന്‍ ഇപ്പോഴും എ¶ത്ത¶ പഠിച്ചുകൊണ്ടിരിക്കുന്ന  വിദ്യാര്‍ത്ഥിയാണ്. എന്നാല്‍  അത്യന്തം വൈയക്തികവല്‍ക്കരിക്കപ്പെട്ട കേരളീയ വിദ്യാര്‍ത്ഥിക്ക് പഠനത്തെ സംബന്ധിച്ച ഉദാത്തലക്ഷ്യങ്ങള്‍ ഇല്ല . കേരളം അഖിലേന്ത്യാ പരീക്ഷകളില്‍  ശരാശരിയില്‍  മോശമാകുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളും അതിനെ സാക്ഷാത്കരിക്കുന്ന  അധ്യാപകരും വിരലിലെണ്ണാന്‍പോലുമില്ലാത്തതും കാരണം തന്നെ. ചുരുക്കത്തില്‍  കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തില്‍  ലൌകികരിതിയിലുള്ള പരിചരണങ്ങളേ നടക്കുന്നുള്ളൂ. തന്റെ മുന്നിലുള്ളതിനെ മാത്രം കാണുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് ലൌകികരീതി. എന്നാല്‍ വിദ്യാര്‍ത്ഥിത്വം എന്നത് ആത്മീയരീതി സ്വായത്തമാക്കലാണ്. എല്ലാറ്റിനെയും നോക്കികാണാനും സമഗ്രതയില്‍  വിലയിരുത്താനും ഒരുപോലെ പെരുമാറാനും കഴിയുകയെന്നതാണത്. ആത്മീയത എന്ന പ്രയോഗം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതാണ്. വസ്തുനിഷ്ഠസാഹചര്യത്തെ പൂര്‍ണമായും പ്രകാശിപ്പിക്കാന്‍ കഴിയുന്ന  ഭൌതികതയില്‍  ലീനമായിരിക്കുന്ന  ആത്മീയതയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആശയവാദപരമായ ആത്മീയത ഒരിക്കലും വസ്തുനിഷ്ഠസാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ല . വൈരുദ്ധ്യാത്മകമായ പ്രവണതകളെ ചലനാത്മകമാക്കുന്ന  ജൈവീകതയാണത്. ഇന്നത്തെ ബഹുഭൂരിപക്ഷം മതാചാര്യനമാരും പിന്തുടരുന്നത് ആത്മീയരീതി അല്ല . തികച്ചും ലൌകികമായ രീതിയിലാണ് അവര്‍ പെരുമാറുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എല്ലാ മനുഷ്യരിലും സ്ഥിതി സമത്വബോധത്തിലധിഷ്ഠതമായ ആത്മീയരീതിയെ സൃഷ്ടിക്കലാണ്. അതുകൊണ്ടു വിദ്യാഭ്യാസത്തിന്റെ ഫലസങ്കല്പം ഇന്നത്തേത് സമൂഹം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു
കാമ്പസുകളിലെ വര്‍ഗ്ഗീയവല്‍ക്കരണം
ആഗോളവല്‍ക്കരണം സാമൂഹ്യനീതി എന്ന സങ്കല്പത്തെ തകര്‍ത്തതോടെ പ്രൊഫഷണല്‍  കോളേജുകാമ്പസുകളില്‍  വര്‍ഗ്ഗീയതയുടെ നിശ്ശബ്ദമായ ധ്രുവീകരണമുണ്ടു . മറ്റു ചില സ്വകാര്യകോളേജുകളിലും പ്രത്യക്ഷമായി ഈ പ്രവണതയ്ക്ക് വളം വെക്കുന്നുണ്ടു . ലൌജിഹാദിന്റെ പ്രചരണം മറ്റൊരു തരത്തിലുള്ള ഇതിന്റെ പ്രത്യക്ഷീകരണമാണ്. കാമ്പസ് റിക്രൂട്ട്മെന്റില്‍പോലും വര്‍ഗ്ഗീയതയുടെ വിഷപ്പല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
വൈജ്ഞാനിക വികാസം ഉള്‍കൊള്ളണമെന്നു  പറയുമ്പോള്‍ സാമൂഹ്യനീതി എങ്ങനെയാണ് ഓരോന്നിലും ഉറപ്പുവരുത്തുക. വര്‍ഗ്ഗപരവും, ലിംഗപരവും, ജാതീയവുമായ വിവേചനം എങ്ങനെ ഒഴിവാക്കാം. സംവരണത്തിന്റെ തത്വങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിംങ്ങ് കോളേജിലും വര്‍ദ്ധിക്കുകയാണ്. ധാര്‍മ്മികതയില്ലാത്ത ഒരു ഡോക്ടറെകുറിച്ച്, തുല്യത എന്ന  സങ്കല്പമില്ലാത്ത ഒരു അധ്യാപകനെക്കുറിച്ച് ചിന്തിക്കാനാകുമോ? എന്നാല്‍ വളരെ സങ്കുചിതമായി ജാതിപ്രശ്നം കൈകാര്യം ചെയ്യുന്ന ഒരു ന്യൂനപക്ഷമെങ്കിലും വൈദ്യസമൂഹത്തില്‍  ഇന്നുണ്ട് . അതിരുകവിഞ്ഞ വൈയക്തികവാദത്തിന്റെ ഇരകളായി മാറിയവരാണ് കാമ്പസിലെ വര്‍ഗ്ഗീയവാദത്തിന്റെ ഇന്ധനമെന്നത് വളരെ ശ്രദ്ധേയമാണ്. സെക്കുലറിസവും സാമൂഹ്യനീതിയും ശാസ്ത്രീയതയും പഠനപ്രക്രിയയുടെ നെടുംതൂണുകളാണെന്ന വസ്തുത അക്കാദമിക് സമൂഹത്തില്‍  ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്യേണ്ട സന്ദര്‍ഭമാണിത്. യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള പരിശീലനം, ഇച്ഛാശക്തി, സത്യസന്ധത, സാമൂഹ്യനീതിനിഷ്ഠ എന്നിവ ആര്‍ജ്ജിക്കുന്ന ഒരാള്‍ക്ക് കുറുക്കുവഴികള്‍ തേടേണ്ടതില്ല . കുറുക്കുവഴികളെ കുറിച്ചുള്ള ചിന്തയാണ് വര്‍ഗ്ഗീയതയുടെ വളക്കൂറുള്ള മണ്ണ് ഒരുക്കുന്നത്.
പാഠ്യപദ്ധതിയിലെ വിദ്യാര്‍ത്ഥിവിരുദ്ധത
ജന്‍മവാസനകളെ നശിപ്പിക്കുകയല്ല  ഉണര്‍ത്തുകയാണ് സുസ്ഥിരവും വസ്തുനിഷ്ഠവുമായ മൂല്യനിര്‍ണ്ണയരീതിയിലൂടെ ഉണ്ടാകേണ്ടത്. മൂല്യനിര്‍ണ്ണയരീതി കൊണ്ട് ഉള്ളടക്കത്തെ, വളരെ സാമൂഹികവും പുരോഗമനോന്‍മുഖവും വസ്തുനിഷ്ഠവുമാക്കാന്‍ കഴിയുന്നതാണ്. ശത്രുക്കളെപോലെ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്തിരുന്ന പരീക്ഷാരീതിക്ക് ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ടു കുരുട്ടുചോദ്യങ്ങള്‍ കൊണ്ടു ആക്രമിക്കുന്ന  രീതിയും മാറി. എങ്കിലും പരീക്ഷാനടത്തിപ്പിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും മോശമായ അക്കാദമിക പ്രവണതകള്‍ പ്രതിഫലിക്കുന്നു. അക്കാദമികമായ സത്യസന്ധത പുലര്‍ത്തുന്നതില്‍  വിമുഖരായ വലിയ അധ്യാപകസമൂഹം ഇവിടെ ഉള്ളതുകൊണ്ടാണ് ഇന്റേണല്‍  അസസ്സ്മെന്റ് നടപ്പിലാക്കുന്നതിനെ വിദ്യാര്‍ത്ഥികള്‍ എന്നും  എതിര്‍ത്തുപോന്നത്. സൃഷ്ടിപരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് ഇന്നും  ഉന്നതവിദ്യാഭ്യാസ കരിക്കുലം സജ്ജമായിട്ടില്ല  വിദ്യാഭ്യാസക്രമത്തെ ഉല്‍പാദനക്ഷമമായ അദ്ധ്വാനവുമായി ഐക്യപ്പെടുത്തല്‍  വിഹഗവീക്ഷണത്തില്‍  പരീക്ഷാഫലമാണ് ഉളവാക്കുന്നത്. വിദ്യാഭ്യാസവേളയിലെ തൊഴിലെടുപ്പ് യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ അടുക്കാനുള്ള അവസരമാണ് ഉണ്ടാക്കുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ആദ്യം പഠിക്കേണ്ടത് പാഠ്യപദ്ധതിയാണ്. അതിനോട് സംവദിച്ചുകൊണ്ടാണ് ക്ളാസുമുറികളെ ചലനാത്മകമാക്കേണ്ടത്. ആദ്യ അധ്യയനവാരത്തില്‍ തന്നെ പാഠ്യപദ്ധതി ചര്‍ച്ചചെയ്തുകൊണ്ട്  കൊളീജീയം ആരംഭിക്കണം. അതുകൊണ്ട്  കൂടുതല്‍ മികവ് കൈവരുകയേ ഉള്ളു. ഇവിടെ കൊളീജിയം എന്നു പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല  അക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ്. കൊളീജിയത്തിന് ഘടന ഉണ്ടാക്കണം.
പാഠ്യപദ്ധതിയെ സമകാലികമാക്കുന്നതിന് എല്ലാ  വിഷയങ്ങള്‍ക്കും ആധുനിക പ്രവണതകളെ പഠനവിധേയമാക്കുന്ന ഒരു പേപ്പര്‍ ആവശ്യമാണ്. ഇത് മാധ്യമങ്ങളെയും വിശേഷിച്ച് ജേണലുകളെയും അടിസ്ഥാനമാക്കിയുള്ളതാകണം. അതിനുള്ള മെറ്റീരിയല്‍ /പാഠഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. രണ്ടാഴ്ച കൂടുമ്പോള്‍ കൊളീജിയം സബ് കമ്മിറ്റിക്ക് ഇത് തീരുമാനിക്കാവുന്നതാണ്.
വിപ്ളവകരമായ അനുകൂലനം
ചോദ്യം ചോദിക്കാന്‍ ആരംഭിക്കുന്നതോടുകൂടിയാണ് വിദ്യാര്‍ത്ഥിത്വത്തിന്റെ വിപ്ളവകരമായ അനുകൂലനം സാധ്യമാകുന്നത്. വിദ്യാഭ്യാസത്തിന്റെ ഉലയില്‍  അക്ഷരം ഊതിക്കാച്ചി അറിവിന്റെ പുതിയ പ്രയോഗങ്ങള്‍ ഉണ്ടാക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണങ്ങള്‍ സങ്കോചിച്ച് സങ്കോചിച്ച് വെറും ബിരുദസമ്പാദനമായി മാറിയിട്ടുണ്ട് . ശാസ്ത്രരംഗത്തെ ഗവേഷണം മിക്കശാഖകളിലും ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് സാമ്പത്തികവും സാങ്കേതികവുമായ  കാരണങ്ങളാല്‍  അസാധ്യമാണെങ്കിലും മാനവിക വിഷയങ്ങളില്‍  ഈ പ്രതിസന്ധി ഇല്ല . മാത്രമല്ല  വികസിച്ച ലോകസാങ്കേതിക വിദ്യയുടെയും വളരെ സുസജ്ജമായ ഉപകരണ ഹസ്തങ്ങളുടെയും പിന്തുണ അതിനുണ്ട്  പക്ഷെ അവിടെയും ഗവേഷകരില്‍ നിന്നു  അറിവിന്റെ ഉല്‍പ്പാദനം ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമായ അനുഭവമാണ്.
വളരെ വലിയ ശാസ്ത്രപാരമ്പര്യം ഉള്ള കേരളത്തിലെ അക്കാദമിക പഠനം ഒരു ശാസ്ത്രജ്ഞനെ സൃഷ്ടിച്ചിട്ടുണ്ടോ? എന്നാല്‍ കേരളീയ ശാസ്ത്രജ്ഞരും ഇന്ത്യക്കുവെളിയില്‍  പഠിച്ചവരാണ് എന്ന വസ്തുത ഗൌരവപൂര്‍ണമായി പരിഗണിക്കേണ്ടതല്ലേ ? ഈ രംഗത്ത് ഉണ്ടായ സെല്‍ഫ് ഫൈനാന്‍സ് സംരംഭങ്ങള്‍ സ്ഥിതി കൂടുതല്‍  വഷളാക്കുമെന്നു പറയാനാകൂ. മെഡിക്കല്‍  വിദ്യാഭ്യാസരംഗത്ത് ഗവേഷണോന്‍മുഖമായ സമീപനം കൈകൊള്ളുമ്പോള്‍ ഭൂരിപക്ഷം അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും സാമൂഹ്യവിരുദ്ധമായി പ്രതികരിക്കുകയാണ് ചെയ്തത്. ശമ്പളം എന്ന  ആകര്‍ഷകഘടകത്തില്‍  തൂങ്ങിയാണ് പലരും അടങ്ങിയിരിക്കുന്നത് എന്നതും ലജ്ജാകരം.
ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് കാമ്പസുകളിലെ വിപ്ളവകരമായ അനുകൂലനത്തെ പറ്റി ചിന്തിക്കേണ്ടത്. അന്വേഷണങ്ങള്‍ ആരംഭിക്കുന്നതിന്റെ തുടക്കം അതിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധത്തില്‍  നിന്നാകണം. ചില വിശ്വാസങ്ങളിലും, സിദ്ധാന്തങ്ങളിലും ചെന്നുമുട്ടി ഗതിയടഞ്ഞു പോകാതെ അന്വേഷണങ്ങളെ എപ്പോഴും സംരക്ഷിക്കാന്‍ കഴിയണം. ഇതിന് പരിമിതികളെക്കുറിച്ചുള്ള ബോധം അനിവാര്യമാണ്. വിദ്യാര്‍ത്ഥി ഒരു മാധ്യമത്തിന്റെയും അനുസരണയുള്ള പിന്തുടര്‍ച്ചക്കാരനാകരുത്.
നാം ഒരു കാര്യം പഠിക്കുമ്പോള്‍ ക്ളാസുമുറികളുടെ നാലതിരുകളെ,  സിലബസിന്റെ എട്ടതിരുകളെ എങ്ങനെ മുറിച്ചുകടക്കാം എന്ന ബോധത്തിലേക്ക് ഉണരണം. ഒരാളുടെ ജീവിതത്തെ മഹത്ത്വപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധമാണ്. ഓരോന്നിന്റെയും പരിമിതികളെക്കുറിച്ചുള്ള ബോധമുണ്ടങ്കില്‍ മാത്രമേ നിങ്ങള്‍ക്കതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാകൂ. നാം ഒരു രാഷ്ട്രീയപ്രവര്‍ത്തകനാകുമ്പോള്‍, നമ്മുടെ സംഘടനയ്ക്കപ്പുറത്ത് വിശാലമായ ഒരു ലോകമു നമ്മുടെ ക്ളാസുമുറിയ്ക്കപ്പുറത്ത് വിശാലമായ ഒരു സമൂഹമുണ്ടന്നും  കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികളെ എങ്ങനെ മുറിച്ചു കടക്കാമെന്നും ബോധവാനാകണം. അപ്പോള്‍ എന്നെക്കാള്‍ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരുണ്ടന്നും  അല്ലങ്കില്‍  അവരുടെ പ്രശ്നങ്ങള്‍ എന്റെ പോലെയാണെന്നും  ഈ വിശാലമായ ലോകത്തില്‍  മനുഷ്യന്‍ എന്ന ജീവി മാത്രമല്ലന്നും  മനുഷ്യജീവിതത്തെ താങ്ങിനിര്‍ത്തുന്ന അനേകം ജീവജാതികളും പ്രകൃതി പ്രതിഭാസങ്ങളും ഉണ്ടന്നും  അവയെല്ലാം  സംരക്ഷിക്കപ്പെടണമെന്നുമുള്ള ബോധം നമ്മിലുണ്ടാകും. മാര്‍ക്സിസത്തിന്റെ ഏറ്റവും വലിയശക്തി അതിന്റെ നിത്യന്യൂതനത്വമാണ്. ശാസ്ത്രമായതുകൊണ്ടാണ് അത് നിത്യനൂതനമാകുന്നത്. പ്രകൃതിയുടെ നിലനില്പിന്റെ ആധാരവും ഈ നിത്യനൂതനത്വമാണ്. വസ്തുനിഷ്ഠപ്രകൃതിയെ സ്വാംശീകരിച്ചുകൊണ്ട്  പുതിയ കാലാവസ്ഥകളെയും പുതിയ തലമുറയുടെ ജൈവപ്രവണതകളെയും ഉള്‍കൊണ്ട്  അതിനു മുന്നോട്ടു പോകാന്‍ കഴിയുന്നിടത്താണ് മാര്‍ക്സിസത്തിന്റെ ചൈതന്യം ഇരിക്കുന്നത്. അതുകൊണ്ടാണ് ലെനിന്‍ പറഞ്ഞത് “മാനവരാശി സൃഷ്ടിച്ചിട്ടുള്ള എല്ലാ മൂല്യങ്ങളെയും കുറിച്ച് അറിവുനേടിക്കൊണ്ട്  മനസ്സിനെ സമ്പന്നമാക്കുമ്പോള്‍ മാത്രമെ ഒരാള്‍ക്ക് കമ്മ്യൂണിസ്റുകാരനാകാന്‍ കഴിയൂ”. പ്രയോജനമില്ലാത്തതും, ആവശ്യമില്ലാത്തതും, കഴമ്പില്ലാത്തതുമായ കുറെ അറിവ് അരച്ചുകലക്കി കുടിക്കാന്‍ നിര്‍ബന്ധിച്ച് ബുദ്ധി മുരടിപ്പിക്കുന്നതും ഉദ്യോഗസ്ഥ മേധാവികളാക്കി മാറ്റുകയും ചെയ്യുന്ന  വിദ്യാഭ്യാസക്രമത്തെ ലെനിന്‍ നന്നായി  വിമര്‍ശിക്കുന്നുണ്ട് 
ഇ.എം.എസിന്റെ ഈ നിരീക്ഷണവും വിദ്യാര്‍ത്ഥിത്വത്തിന്റെ മൂശയായി തീരേണ്ടതാണ്. “തലമുറ തലമുറയായി ലോകത്തിന്റെ നാനാഭാഗത്തു നടന്ന  സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഫലമായി വളര്‍ന്നു വന്ന  സാമൂഹ്യമായ ബുദ്ധിശക്തിയുടെ ഉടമാവകാശം വഹിച്ചുകൊണ്ടാണ് മഹാന്മാര്‍ ജന്മമെടുക്കുന്നത്. നെഹ്റുവും ഗാന്ധിജിയും ടാഗോറും സി.വി.രാമനും രാധാകൃഷ്ണനും വള്ളത്തോളുമെല്ലാം  അവരവര്‍ എത്തിപ്പെട്ട സ്ഥാനം വരെ വളര്‍ന്നത് ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യര്‍ സംഭരിക്കാന്‍ തുടങ്ങിയ  അനര്‍ഘ സമ്പത്ത് അവരിലോരോരുത്തര്‍ക്കും എടുത്തുപയോഗിക്കാന്‍ കഴിഞ്ഞതിനാലാണ്!”
വിദ്യാഭ്യാസം എന്നത് സാമൂഹിക പ്രക്രിയയിലുള്ള ക്രിയാത്മക പങ്കാളിത്തത്തെ ഉറപ്പുവരുത്തുന്ന നിത്യനൂതനമായ ആജീവനാന്ത പ്രക്രിയ ആണെന്നും  അതില്‍  സമ്പൂര്‍ണമായ മാനവികതയെ പ്രതിനിധീകരിക്കാന്‍ എന്നുമെനിക്ക് കഴിയുന്നുണ്ടന്നും  ഉറപ്പുവരുത്താന്‍ എന്നിലൊരു വിദ്യാര്‍ത്ഥി ഉണ്ടാകും  എന്നത് അഭിമാനിക്കാന്‍ കഴിയുന്നതാണ് ജീവിതം.
ചില വിചാരങ്ങള്‍ പങ്കുവെച്ചെന്നു മാത്രം കരുതുക ......      

Friday 18 November 2011

പാര്‍പ്പിടവും കേരളീയ ജീവിതവും

മാലിന്യങ്ങള്‍ മനുഷ്യനെ പൊറുതി മുട്ടിക്കുന്ന  കാലമാണിത്. വ്യാവസായിക മാലിന്യങ്ങള്‍ മാത്രമല്ല  വീട്ടുമാലിന്യങ്ങളും മനുഷ്യനു തലവേദനയാണ്. ഇത്തരമൊരു സാഹചര്യത്തില്‍  മനുഷ്യവാസയിടങ്ങള്‍ എങ്ങനെയാകണം എന്നതു സംബന്ധിച്ച് ഒട്ടുമിക്ക നഗരവാസികളും ആകുലചിത്തരാണ്. കേരളത്തില്‍  നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയും ജനസാന്ദ്രത ഏറുകയും ചെയത്പ്പോള്‍ ആകുലതകളുടെ ഭാരം ഏറെയുണ്ട്.
ഫ്യൂച്ചറോളജിസ്റുകള്‍ ഇപ്പോള്‍ കേരളത്തെക്കുറിച്ച് എന്തു പറയുന്നുവോ? ദൈവത്തിന്‍റെ സ്വന്തംനാട് മാലിന്യങ്ങളുടെ നാട് ആയി മാറുമോ? സാമൂഹ്യജീവിതത്തില്‍  മാവേലിനാടി
ന്‍റെ സ്വപ്നങ്ങള്‍ക്ക് എന്തെങ്കിലും സാക്ഷാത്കാരമുണ്ടാകുമോ? പാരിസ്ഥിതിക സന്തുലനം വികസനാസൂത്രണത്തില്‍  കേരളത്തില്‍  പ്രതീക്ഷിക്കാനാകുമോ? യാഥാര്‍ത്ഥ്യം എല്ലാ  ആദര്‍ശചിന്തകളെയും പ്രകൃതി സന്തുലിതജീവിത സങ്കല്പങ്ങളെയും അട്ടിമറിക്കുകയാണ്. ചന്ദ്രനിലും ചൊവ്വയിലും വീടുവെക്കാനാകുമോ എന്നാണ് കേരളീയന്‍ ഒരോ പത്രവാര്‍ത്തയിലും പരതുന്നത്.  ഏതു ജ്യോതിഷക്കാരനും അന്ധവിശ്വാസിക്കും അപ്പോള്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വേണം. കാര്യം നടന്നാല്‍  അവര്‍ ശാസ്ത്രസാങ്കേതിക വിദ്യയേയും പൂജിക്കും.
                  ചന്ദ്രനില്‍  'ഡോം' വീടുകള്‍ വരുമെന്നാണ് ഒരു കണക്കുകൂട്ടര്‍ . ഇവിടെ വലിച്ചെറിയുന്ന  പ്ളാസ്റിക്കെല്ലാം  അന്ന് വേ
ണ്ടി വരുമോ? കൃത്രിമമായ വായുമണ്ഡലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന  വലിയ പ്ളാസിറ്റിക് ഡോമുകള്‍ ആയിരിക്കും അവിടുത്തെ വീടുകള്‍ എന്നു  ഫ്യൂച്ചറോളജിസ്റുകള്‍ പറയുന്നത് .
                                                 ഏതു മനുഷ്യന്‍റെയും ഒരു സ്വപ്നപദ്ധതിയാണ് പാര്‍പ്പിടം. ജീവിതത്തിന്‍റെ പകുതിയും പാര്‍പ്പിട നിര്‍മ്മാണത്തിലാണ് ഒടുങ്ങുന്നത്. അതിനുവേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ അസ്വസ്ഥതകള്‍കൊണ്ട് ജീവിതത്തെ പൊള്ളിക്കും. ഒടുക്കം ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാളും നാലഞ്ജു ഇരട്ടി വലിയ വീടായിരിക്കും സാക്ഷാത്കരിക്കുക. നാടുമുഴുവന്‍ നടന്നു  കടം വാങ്ങും. വീട്ടുകാരെയും സ്വന്തക്കാരെയും ബന്ധുക്കളെയും സമ്മര്‍ദ്ദത്തിലാക്കും. പത്തു പതിനഞ്ജു ശതമാനം പേര്‍ക്കേ റൊക്കം പണമുപയോഗിച്ച് വീട് കെട്ടാനാകുകയുള്ളൂ. ആഗ്രഹിച്ച സ്ഥലത്തല്ല  കിട്ടിയ സ്ഥലത്താണ് ആ വിഭാഗത്തിലെ മിക്കവര്‍പോലും വീട് വെക്കുന്നത്. വീട് പണിത് തുലഞ്ഞവരാണ് ഭൂരിപക്ഷം പേരും. എല്ലാ സ്വസ്ഥ ജീവിതത്തേയും പത്തുവര്‍ഷത്തേക്കെങ്കിലും വീട് നിര്‍വ്വഹണ ചിന്തകള്‍ അട്ടിമറിക്കും.
അങ്ങനെ കേരളം ഇന്നു  വീടുകള്‍കൊണ്ട് നിറഞ്ഞു. ഒരോവളപ്പിലും ഒരോ വീടല്ലെ. കാല്‍നൂറ്റാണ്ടുമുമ്പ് ആണെങ്കില്‍ , എത്ര വളപ്പ് വട്ടംവെച്ചാലാണ് ഒരു വീട് കാണുക. എന്നാല്‍  ഇന്നു  തൊട്ടുതൊട്ടാണ് വീടുകള്‍. പക്ഷേ അയല്‍പക്കക്കാരനെ പഴയതുപോലെ അറിയാന്‍ കഴിയാത്തതെന്തേ? ആഗോളവല്‍ക്കരണം ലോകത്തെ ഒരു ഗ്രാമമാക്കുമെന്നല്ലെ പറഞ്ഞത്? എന്നാല്‍  ലോകത്തെ ഒരു ഭീകര നഗരമാക്കുകയല്ലെ  ചെയ്യുന്നത്? നരകമാക്കുന്നു  എന്നതാണ് കൂടുതല്‍  ശരി. ഭൌതിക സൌകര്യങ്ങളുടെ പെരുപ്പം എന്തുകൊണ്ടാണ് മനുഷ്യനെ ആത്മാവില്‍  ദരിദ്രരാക്കുന്നത്? 'ആത്മീയലങ്ങള്‍' ഇല്ലാത്തതുകൊണ്ടാണെന്നു  പറയാനാവില്ല . മുട്ടിനു മുട്ടിനു മദ്യഷാപ്പ് എന്ന പോലെ ദൈവാലയങ്ങളും വേണ്ടുവോളമുണ്ട്‌. ഒരു നഗരത്തില്‍  പാര്‍ട്ടിയാപ്പീസുകളേക്കാളും അധികം പള്ളികളും ക്ഷേത്രങ്ങളും റിന്യുവല്‍  സെന്ററുകളും ഉണ്ട്‌. വീടുകള്‍ തിങ്ങി മാലിന്യങ്ങള്‍ അന്തരീക്ഷത്തെയും പുഴകളെയും കാളിമ കൊള്ളിക്കുമ്പോള്‍ ആത്മവിദ്യാലയങ്ങളും വാഹനങ്ങള്‍ അടച്ചുപൂട്ടിക്കുന്ന  ദുരവസ്ഥ കേരളത്തില്‍  വ്യാപിച്ചിരിക്കുന്നു .
വാഹനങ്ങള്‍ വേണ്ടുവോളമുണ്ട്. രാത്രിസൂര്യന്‍റെ പ്രഭയും എവിടെയുമുണ്ട് എവിടേയും ലോഡ്ജുകള്‍ ഉണ്ട് എവിടേയും പോലീസ്സ്റഷനുകളുമുണ്ട്. എവിടേയും വീടുകളുണ്ട്. എന്നിട്ടും നമുക്കെന്തൊരു അസ്വസ്ഥതയാണ്. മൊബൈല്‍  ഫോണ്‍ തെല്ലിടനേരം ഓഫു ചെയ്താല്‍  എന്തൊരു അസ്വസ്ഥതയാണ്? അസ്വസ്ഥ്തയുടെ പരമ്പരകള്‍ ചേര്‍ന്നതാണ് ഇന്നൊരു  ദിനം.
കേരളത്തിന്‍റെ സമൂഹ്യജീവിതത്തില്‍  വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇന്നത്തെ പാര്‍പ്പിട നിര്‍വ്വഹണം അങ്ങേയറ്റം വൈയക്തികമായി ചിന്തിക്കുന്ന  ഒരു മാനവിക അവസ്ഥയില്‍ നിന്നു  രൂപമെടുത്തതാണ്.
2001-ലെ സെന്‍സസ് റിപ്പോര്‍ട്ട്പ്രകാരം കേരളത്തില്‍  136 നഗര ഗ്രാമങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍  2011-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 579 നഗരങ്ങള്‍ ഉണ്ടായിട്ടുണ്ട്  കേരളത്തില്‍  നഗരസമാനമായഗ്രാമങ്ങള്‍ അതായത് നഗരാതിര്‍ത്തിയുടെ ചുറ്റുമോ യൂണിവേഴ്സിറ്റികളോ അതുപോലുള്ള സ്ഥാപനങ്ങളോ നിലകൊള്ളുന്ന  പ്രദേശത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ വളരെയധികം കൂടിയിട്ടുണ്ട് . കാസര്‍കോഡുമുതല്‍  പാറശ്ശാലവരെയുള്ള ഹൈവേയിലൂടെ പോകുമ്പോള്‍ കേരളം ഒരൊറ്റ ഹൌസിങ്ങ് കോളനി  ആയിത്തീര്‍ന്നു  എന്നകാഴ്ച ഉണ്ടാക്കുന്നു . വഴിയോരത്ത് കാണുന്ന  വീടുകള്‍ ബഹുഭൂരിപക്ഷവും പ്രദര്‍ശനശാലകള്‍പോലെയാണ്. പലര്‍ക്കും വീട് എന്ന  നിക്ഷേപവും ഓഹരി ബിസിനസ്പോലെ ഊഹക്കച്ചവടത്തിനുള്ള സാമഗ്രിയുമാണ്. കേരളത്തില്‍  വീടുപണി പൊങ്ങച്ചത്തിന്റെ വലിയ ഒരു മാനിയ ആയിട്ടുണ്ട് . പല ഭൂമാഫിയകളുടെയും ഇടയില്‍ പെടുന്ന തുണ്ടുകഷണം ഭൂമിയുള്ളവര്‍ നാടുംവീടും കിട്ടിയ വിലക്ക് വിറ്റ്  അര്‍ദ്ധരാത്രിക്കു നാടുവിടേണ്ട അവസ്ഥയും ഇവിടെയുണ്ട്  വീട് നിറയുമ്പോള്‍ കക്കൂസ് ടാങ്കുകള്‍ നിറയുന്നു  ഓരോ വീടും മാലിന്യടാങ്കുകളെ തന്നെ  സൃഷ്ടിക്കുന്നു . ഓരോ കക്കൂസും മാലിന്യപ്രജനനകേന്ദ്രമാണ്. വീടിനകത്തും വലിയതോതിലുള്ള സ്വകാര്യതയുടെ ഇടങ്ങള്‍ ഉണ്ടാക്കുന്ന  പ്രവണതയുടെ അടിസ്ഥാനം എന്താണ്? യൌവനത്തെ നിലനിറുത്തുന്നതിനും യൌവനത്തെ ആഘോഷിക്കുന്നതിനും നടത്തുന്ന  ശ്രമങ്ങള്‍ ഓരോ രക്ഷിതാവിലും കാപട്യത്തിന്റെ ഇരുമ്പുമറകള്‍ സൃഷ്ടിക്കുന്നുമുണ്ട് . മാധ്യമങ്ങള്‍, മിഡില്‍  ഏജ്ഡ് സെക്സിന്‍റെയും വൃദ്ധജനങ്ങളുടെ ദാമ്പത്യജീവിതത്തിന്‍റെയും നൂലിഴവണ്ണമുള്ള അസംതൃപ്തികളെ വളരെ പ്രശ്നസങ്കീര്‍ണ്ണമെന്നവിധം വരച്ചുകാണിക്കുന്നു . ആരോഗ്യമാസികകളും പത്രത്തിലെ ആരോഗ്യപേജുകളും ദൃശ്യമാധ്യമങ്ങളിലെ പാചകപരമ്പരകളും സ്വാഭാവിക ജീവിത ശൈലിയെയും അതിന്‍റെ വിപണികളെയും അട്ടിമറിച്ചുകഴിഞ്ഞു. ഇവര്‍ ഉണ്ടാക്കിയ ഭക്ഷണശൈലി താരുണ്യത്തെയും കൊഴുപ്പിനേയും വളരെയധികം ഉല്‍ക്കര്‍ഷിക്കുന്നതാണ്. കൊഴുപ്പധിഷ്ഠിതവും വര്‍ണ്ണപ്പകിട്ടുള്ളതുമായ ഇത്തരം ഭക്ഷണങ്ങള്‍ ചില ഉപലക്ഷ്യങ്ങള്‍ ശരീരത്തില്‍  നിര്‍വ്വഹിക്കുണ്ട് ; വി.കെ.എന്‍-ന്‍റെ ഭാഷയില്‍  പറഞ്ഞാല്‍  കുക്കുടക്രിയയോടുള്ള ആസക്തി ആരിലും ഉണര്‍ത്തുന്നു . അച്ഛനും മകളും തമ്മില്‍  തിരിച്ചറിയാനാകാത്ത ഒരു ഭീകരാവസ്ഥ ഇവിടെ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെയല്ലെ? കുടുംബം എന്ന വസ്തുതയെ വിസ്മരിച്ചതിന്‍റെ ഒരു ദുരന്തം അച്ഛനും മകളും തമ്മില്‍  സംഭവിക്കുന്ന  ലൈംഗിക വേഴ്ചയില്‍ ഇല്ലേ ? അയല്‍പക്കക്കാരായ അച്ഛനും മകനും ചേര്‍ന്നു  ബാലികയെ ലൈംഗികമായി പീഡിപ്പിക്കുന്നതിലും അധ്യാപകന്‍ എല്‍ .പി.സ്കൂള്‍ വിദ്യര്‍ത്ഥിയെ കാമപൂര്‍ത്തിക്ക് ഉപയോഗിക്കുന്നതിലും കുടുംബം എന്നതിന്‍റെ തകര്‍ച്ചയുടെ ദൃശ്യമാവിലല്ലേ? കുടുംബവും വീടുംതമ്മില്‍  ഒരു മാനവീയമായ നിലയുണ്ട്‌ . സാത്മീകരണമുണ്ട് . ആദ്യത്തെസംസ്കാരപാഠശാലയാണ് വീട് .ഭൌതിക യാഥാര്‍ത്ഥ്യങ്ങളുമായുള്ള ഒരു പൊരുത്തപ്പെടല്‍  അവിടെ നടക്കുന്നുണ്ട് . അവകാശബോധത്തിലെത്തും മുമ്പ് ഉത്തരവാദിത്തബോധത്തിലേക്ക് ഉണരുന്നു  എന്നത് അവിടെ നടക്കുന്ന  പ്രധാനസംഗതിയാണ്. കുടുംബം ചരിത്രത്തില്‍  എല്ലാ  കാലത്തും യഥാസ്ഥിതികചിന്തയുടെ സ്രോതസ്സ് ആയിരുന്നു  എന്നു  ചിന്തിക്കുന്നത് വസ്തുനിഷ്ഠമല്ല . ഒരേകാലത്തുതന്നെ  എല്ലായിടത്തും ഒരുപോലെ അതു നിലകൊണ്ട്  എന്നചിന്തയും വസ്തുനിഷ്ഠമാണ്.
ഇന്നൂ  കുടംബഘടന പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ വളരെയധികം ഉണ്ട് . അവകാശബോധം മാത്രമേ അത്തരം ചിന്തകള്‍ ഉല്‍പാദിപ്പിക്കുന്നതായി കാണുന്നുള്ളൂ. ഉത്തരവാദിത്തബോധം  കൈവെടിഞ്ഞതിന്‍റെ ദുരന്തഭൂമിയായി കേരളീയ കുടുംബങ്ങള്‍ മാറുന്നതിന്‍റെ ഉദാഹരണങ്ങള്‍ ഇപ്പോള്‍ ധാരാളമുണ്ട് . വളരുന്ന  തലമുറയോടും വാര്‍ദ്ധക്യത്തിലേക്ക് ഊന്നി  നില്കുന്ന  തലമുറയോടും മര്യാദപുലര്‍ത്തുന്നതില്‍  കുടുംബംപൊളിച്ചു പോകുന്നവര്‍ എത്രമാത്രം ജാഗ്രത്താണ്? പരസ്പര സഹകരണത്തിന്‍റെയും, കാരുണ്യത്തിന്‍റെയും,നന്‍മയുടെയും, സദാചാരത്തിന്‍റെയും വീട്ടുപാഠങ്ങള്‍, മൂല്യരഹിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുന്നിടത്ത് വളരെ വലിയ പ്രതിരോധമാണ് ഉയര്‍ത്തുനന്നത്. ആഗോളവല്‍ക്കരണം എല്ലാ  പ്രസ്ഥാനങ്ങളെയും വിഴുങ്ങുന്ന കാലത്ത്  പ്രത്യേകിച്ച് വിദ്യാഭ്യാസ-ചികിത്സാകച്ചവടം സേവനമേഖലയെ വിഴുങ്ങുന്നകാലത്ത് രാഷ്ട്രീയ ഇച്ഛാശക്തിയുള്ളവര്‍ക്ക് കുടുംബം പ്രതിരോധത്തിന്‍റെ യൂണിറ്റായിത്തീരുന്നു എന്ന  വസ്തുത തുറന്നു  പറയട്ടേ. കേരളീയരുടെ ഉള്‍വലിയലില്‍ , യഥാസ്ഥിതികമായ ദുഷ്പ്രവണതകള്‍ തുടങ്ങിയവ കുടംബാന്തരീക്ഷത്തില്‍  അനവധി വിധത്തിലുണ്ട് . മലയാളിയുടെ കപടസദാചാരത്തിന്‍റെ ആമത്തോടുകളും അവിടവിടെ ധാരാളമുണ്ട് . അണുകുടംബങ്ങള്‍ ഉത്തരവാദിത്തങ്ങളെ കയ്യൊഴിഞ്ഞ അവകാശബോധം നിര്‍മ്മിച്ചതാണ്. കൂട്ടുകുടുംബങ്ങളുടെ സാമൂഹ്യമായ അനുഭവംപോലും അണുകുടംബം പകരുന്നതു . ഇങ്ങനെയൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നത് കുടംബത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചിന്തകളില്‍  ഇക്കാലത്ത് ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നു  അറിയിക്കാനാണ്. കുടുംബത്തെ സമൂഹത്തിലേക്ക് തുറന്നു വെക്കുന്നതിലും അതിന്‍റെ ഭാഗമാക്കുന്നതിലും പാര്‍പ്പിടത്തിന് ഒരുപാട് സ്ഥാനമുണ്ട് 
ഇന്നു  സമൂഹ ബന്ധങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത് വിശാലമായ ഒരു മാനുഷികതയുടെ അടിസ്ഥാനത്തിലൊന്നുമല്ല . വളരെ വൈയക്തികമായ ഒരു ജീവിത സാക്ഷാത്കാരത്തിന്‍റെ അന്തരീക്ഷമാണ് എവിടെയും ദൃശ്യമാകുന്നത്. അടഞ്ഞസമൂഹത്തിന്‍റെ  പ്രവണതകള്‍ ഉള്ള ഒരു മനുഷ്യപറ്റമായി കേരളം മാറുന്നതിലേക്ക് ഇന്നത്തെ പാര്‍പ്പിട സംസ്കാരവും വലിയ പങ്കു വഹിക്കുണ്ടന്നതാണ്  വസ്തുത.
കൂട്ടുകുടുംബത്തില്‍ നിന്നുള്ള വിച്ഛേദം എന്ത് ഗുണമാണ് ജീവിതത്തില്‍  ഉണ്ടാക്കിയിട്ടുള്ളത്? സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടോ ? ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടോ ? കുടുംബബന്ധങ്ങള്‍ക്ക് കരുത്തുറ്റതാക്കിയിട്ടുണ്ടോ ? ഈ നാലു ചോദ്യങ്ങള്‍ക്കും പെട്ടെന്നു  ലഭിക്കുന്ന  ഉത്തരം ഏകോപിപ്പിച്ചതാകണമെന്നങ്കില്‍ . ദീര്‍ഘകാലാടിസ്ഥാനത്തില്‍  ചിന്തിക്കുമ്പോള്‍ ഉത്തരത്തില്‍  വലിയ വ്യത്യാസങ്ങള്‍ കാണാനിടയില്ല . കൂട്ടുകടുംബ ജീവിതത്തിന്‍റെ സദ്ഗുണങ്ങളുമായി  അണു കടുംബത്തെ ഒന്നു താരതമ്യം ചെയ്തനോക്കുക.
ഭൌതികവും, ജൈവികവും ആയ തലത്തില്‍  അണുകുടുംബത്തിന്  ശ്വാശതീകരണം നല്കുന്ന  പാര്‍പ്പിട വ്യവസ്ഥ സാമൂഹികമായ എന്തെങ്കിലും പ്രവണതകളെ അതു ഉല്‍പാദിപ്പിക്കുന്നുണ്ടോ ? ഇല്ലന്നു മാത്രമല്ല  അത് ജീവിതത്തില്‍  വളര്‍ത്തുന്ന  അരക്ഷിതബോധവും, വിഭവദുര്‍വ്യയവും അവനവനിധവുംവളരെ കൂടുതലാണ്.
1. ഭൂമിയുടെ  ദുരുപയോഗം വളരെ കൂടുതലാക്കി. ഭൂമിയുടെ തുണ്ടവല്‍ക്കരണം, സ്വാഭാവികപരിസ്ഥിതിയെ തകിടം മറിക്കന്ന  തുടങ്ങിയ പ്രവണതകള്‍ക്ക് ആക്കം കൂട്ടി.
2. മാലിന്യപ്രജനനകേന്ദ്രങ്ങളുടെ വന്‍തോതിലുള്ള സൃഷ്ടിക്ക് കാരണമായി.
3.കുട്ടികളുടെ സ്വഭാവിക വളര്‍ച്ചക്കും സാമൂഹ്യ വികാസത്തിനും വളരെയധികം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.
4. കുട്ടികളുടെ ജീവിതസംഘര്‍ഷഭരിതവും വിരസവും,പീഡനം നിറഞ്ഞതുമാക്കി.
5 വൃദ്ധജനങ്ങള്‍ അണുകടുംബത്തില്‍  കളകളായി.
6. ആരോഗ്യകരമല്ലാത്ത ലൈംഗിക ബന്ധങ്ങളുടെ അളവ് വര്‍ദ്ധിച്ചു.
7. അരക്ഷിതബോധം വര്‍ദ്ധിക്കുകയും പുരയിടവ്യവസ്ഥ ദുര്‍വ്യയമാക്കുകയും ചെയ്യുന്നു .
വരാന്ത എന്ന  നിരീക്ഷണസ്ഥാനം
സമൂഹബന്ധങ്ങളിലുണ്ടായിട്ടുള്ള ശൈഥില്യവും നഗരജീവിത താല്‍പര്യവും മനുഷ്യനെ വളരെ വിചിത്രമായ ഒരു പാര്‍പ്പിട വ്യവസ്ഥയിലേക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത് . ഇന്നു  ഓരോ വീടും ഓരോ ദ്വീപാണ്. കേരളീയതയെക്കുറിച്ചും പ്രകൃതി സൌന്ദര്യത്തെക്കുറിച്ചും  സംസാരിക്കുന്ന  മലയാളിക്ക് നഗര നടുവില്‍  തന്നെ വീട് വെയ്ക്കാനാണ് ഇഷ്ടം.  അയല്‍പക്കവും, പരിസരവും അല്ല പരിഗണന.  കോലായ/വരാന്ത എന്ന  പൊതുയിടം ഇന്നു  വീട് എന്ന നിര്‍മ്മിതിയിലൂടെ പരിഗണനയില്‍  വരാറില്ല . പിന്നെ വലിയ വീടുകള്‍ക്ക് മുമ്പാഭാഗത്ത് ചെറിയ വരാന്തയുണ്ട് . അത് ആഭിജാത്യത്തിന്റെ അടയാളപ്രദര്‍ശനമാണ്. സദാസമയവും അടഞ്ഞു കിടക്കുന്ന  വാതിലിന്‍റെ മുന്‍ഭാഗം മാത്രമാണ്. 
വരാന്തയ്ക്ക് ബഹുവിധമാനങ്ങളുണ്ട്  വീടിന്റെ ഏതുമുറിയിലിരുന്നലും കോലായയില്‍  ചാഞ്ഞു കിടന്നോ   ഇരുന്നോ  കാണുന്ന  കാഴ്ചയും ആശ്വാസവും, സുഖവും ലഭിക്കുകയില്ല . ഏത് സംഘര്‍ഷത്തിന്‍റെ നടുവിലും നമ്മെ അത് പുറം ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ട്പോകുന്നു    ആകാശത്തേക്കും, അന്തരീക്ഷത്തിലേക്കും, പ്രകൃതിയിലേക്കും, ഉള്ള നിരവധി നിരീക്ഷണസാധ്യതകള്‍ അതു തരുന്നുണ്ട് . പരിസരവും പ്രകൃതിയുമായി ഏത് നട്ടപ്പാതിരക്കായാലും സംവദിക്കാന്‍ അരമണിക്കൂര്‍നേരം വരാന്തയില്‍ പോയി പുറത്തേക്ക് നോക്കിയിട്ടുള്ള ഇരുപ്പ്. ഓരോ സാധാരണമനുഷ്യനും ഒരു ആന്തരികജീവിതമുണ്ടാക്കാനും വരാന്ത സാമൂഹ്യജീവിതത്തിന്‍റെ ഒരു ശക്തമായ കണ്ണിയായി വര്‍ത്തിച്ച ഒരു കാലമുണ്ടായിരുന്നു . രാത്രിയായാലും പകലിലായാലും അതു നടത്തുന്ന  വിനിമയം മനുഷ്യജീവിതത്തെ ശക്തിപ്പെടുത്തുന്നു . ഔപചാരികതത്വവും, ആഥിഥേയത്വവും കുറഞ്ഞ ഒരിടമാണ് അത്. ഇതു വീട്ടുകാര്‍ക്കും വരുന്നവര്‍ക്കും(കൂട്ടുകാരോ, നാട്ടുകാരോ ആകാം)വലിയ ആശ്വാസം നല്കുന്നു . അകത്തേക്ക് ഒരാളെ കയറ്റാന്‍ മടിക്കുന്നതുപോലെ വരുന്നയാള്‍ കയറാനും മടിക്കുന്നുണ്ട് . ഇതു രണ്ടും  വളരെ ആശ്വാസകരമാക്കുന്ന  ഒരിടമാണ് അകത്തിനും, പുറത്തിനും ഇടയിലുള്ള ഒരിടമാണ് വരാന്ത. തീര്‍ച്ചയായും മലയാളിയുടെ സാമൂഹ്യജീവിതത്തിന് ബോധപൂര്‍വ്വമായി സൃഷ്ടിക്കേ- ഒരു സംഗതിയാണ് വരാന്തയെന്നു  നിസംശയം പറയാം. ഇത്തരമൊരു സങ്കല്‍പം നമ്മുടെ
എന്‍ജിനീയര്‍മാര്‍ക്കും ഇല്ലാതെ പോയതാണ് അടഞ്ഞ വീടുകളുടെ സമൂഹമായി കേരളത്തെ മാറ്റിയത്.
...............................................................................................................

Wednesday 9 November 2011

ശ്രീ കേരളവര്‍മ്മ എന്ന മുരിങ്ങാച്ചോട്


                                    തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് വലിയ ഒരു 'മുരിങ്ങാച്ചോട്' ആണ്. ചെറുകാടുമാഷുടെ മുരിങ്ങാച്ചോട് എന്ന ആശയത്തിന്‍റെ  വികസിതമായ അര്‍ത്ഥം കേരളവര്‍മ്മ കാമ്പസിന് ഉണ്ട്. ക്ളാസ്സുമുറിയില്‍ ഇരുന്ന് കാമ്പസിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും ലോകജനപദങ്ങളിലേക്കും ചരിത്രത്തിലേക്കും നോക്കാനുള്ള ത്രാണി  ഒരുപാടു പേര്‍ക്ക് ഉണ്ടായത് ഇവിടെവെച്ചാണ്. അല്ലെങ്കില്‍ ജീവിതകര്‍മ്മമണ്ഡലത്തില്‍ ഒരു കേരളവര്‍മ്മപ്രഭാവം  ആത്മാവിന്‍റെ അയല്‍ക്കാരനായി പ്രവര്‍ത്തിച്ചതുകൊണ്ടാകാം.
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 18 ഏക്കര്‍ വിസ്തൃതിയുള്ള കാനാട്ടുകര മെറിലാന്റ് പാലസ് കോമ്പൌണ്ട് ആണ് തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് ആയി മാറിയത്. 1947 ആഗസ്റ് 11 -ന് കൊച്ചി മഹാരാജാവ് കേരളവര്‍മ്മയുടെ ജ.ദിന ആഘോഷ സ്മാരകമായി കോളേജ് ഇവിടെ ആരംഭിച്ചു. മെറിലാന്റ് പാലസ് വാഴ്ചയൊഴിഞ്ഞ രാജാവ് രാമവര്‍മ്മ രാജര്‍ഷിയുടെ സുഖവസതിയായിരുന്നു . കോളേജ് കവാടത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു വാചകം ഉണ്ട്: “അസ്തു വൃത്തം ശുഭം സദാ.” എന്നെന്നും  ഞാന്‍ വിശുദ്ധിയില്‍  ജീവിക്കും. ഇതാണ് എന്നെ  സംബന്ധിച്ചിടത്തോളം ശ്രീകേരളവര്‍മ്മ കോളേജിന് സംസ്കാരം. 1925-ല്‍  മഹാത്മജി ഈ പാലസില്‍  വന്നു   താമസിച്ചിട്ടുണ്ട്.  തൃശൂരിലെ ആദ്യത്തെ മിക്സഡ് കോളേജും ഇതാണ്. ഇതൊരു വലിയ ഇച്ഛാശക്തിയുടെ ഊര്‍ജ്ജകേന്ദ്രമാണ്. ഈ സ്ഥാപനം ഇത്തരത്തില്‍  രൂപപ്പെട്ടതിന്‍റെ കാരണം വലിയ  ലക് ഷ്യവും അറിവിന്‍റെ ഹിമാലയം കീഴടക്കിയ പാണ്ഡിത്യവും ഉള്ളവര്‍ നിരന്തരമായി ഈ കോളേജിലെ അധ്യാപനവേദികളില്‍  ഉണ്ടായിരുന്നതാണ്. 
പ്രൊഫ.പി.ശങ്കരന്‍നമ്പ്യാരില്‍  തുടങ്ങുന്നു   ആ മഹത്തായ പാരമ്പര്യം. എന്‍.വി.കൃഷ്ണവാര്യരും, കക്കാടും, കെ.പി.നാരായണപിഷാരോടിയും പ്രൊഫ.വി.അരവിന്ദാക്ഷനും പ്രൊഫ.ആര്‍.രാമചന്ദ്രയ്യരും പ്രൊഫ.ഐ.പി.ബാലഗോപാലും പ്രൊഫ.വെങ്കിട്ടരാമനും പ്രൊഫ.ടി.സി.കെ.മേനോനും കെ.പി.ശങ്കരനും ദാമോദരന്‍ കാളിയത്തും എം.സി.രാധാകൃഷ്ണനും പി.നാരായണമേനോനും ഡോ.കാവുമ്പായി ബാലകൃഷ്ണനും പ്രൊഫ.ടി.എ.ഉഷാകുമാരിയും പ്രൊഫ. ആര്‍.ഗോപാലകൃഷ്ണപിള്ളയും ഡോ.കല്പറ്റ ബാലകൃഷ്ണനും തുടങ്ങി അങ്ങനെ പോകുന്ന  വലിയ നിരയില്‍  ഇപ്പോള്‍ ഡോ.എന്‍.അനില്‍ കുമാറും പ്രൊഫ.വി.ജി.തമ്പിയും ഡോ.വി.കെ.വിജയനും പ്രൊഫ.എന്‍.ആര്‍.അനില്‍  കുമാറും ഡോ.അജിത്കുമാറും ഡോ.സി.ആര്‍.രാജഗോപാലനും ഒക്കെയേയുള്ളു.
കാമ്പസിലെ കരിപുര- അക്ഷരങ്ങള്‍ നിറഞ്ഞ ചുമരുകളും വലിയ ജീവിതപാഠങ്ങള്‍ നല്കിയിരുന്നു . ഒരു പക്ഷേ ക്ളാസ്സുമുറികളിലെ പഠനത്തേക്കാള്‍ അധ്യാപകരുമായുള്ള അനൌപചാരിക  കൂടിക്കാഴ്ചകളും കൂട്ടായ്മകളുമാണ് സിലബസിലേക്കുള്ള ദിശാബോധവും പഠനജാഗ്രതയും നല്കിയത്. ഏതു സിലബസിനും ഒരു  ever expanding horizon ഉണ്ടന്നു  വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത് അധ്യാപകരോടൊപ്പമുള്ള നടത്തത്തിലൂടെയാണ്. മരച്ചുവടുകളിലേയും  കാന്‍റീനിലേയും സല്ലാപങ്ങള്‍ സംവാദത്തിലേക്കും സമരോത്സുകമായ  ജീവിതപ്രയാണത്തിലേക്കുമാണ് വിദ്യാര്‍ത്ഥികളെ നയിച്ചത്. എസ്.എഫ്.ഐ.ക്കാരന്‍ ലാറ്റിനമേരിക്കയ്ക്ക് നേര്‍ക്കുള്ള സാമ്രാജ്യത്വ കടന്നാക്രമണത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ കെ.എസ്.യു.ക്കാരനും ഏ.ബി.വി.പി.ക്കാരനും ചൈനയിലെയും സോവിയറ്റ് യൂണിയനിലേയും ജനാധിപത്യനിഷേധത്തെക്കുറിച്ച് സംസാരിക്കും. ഏ.ബി.വി.പി.ക്കാരന്‍ ഒരുപടികൂടി കടന്നു  റഷ്യയില്‍  ഭഗവത്ഗീത ധാരാളം പേര്‍ പടിക്കുന്നുണ്ടന്നും  ലോകം ഭാരതീയസംസ്കാരത്തിലേക്ക് വരികയാണെന്നും  പറയും. ശ്രീകേരളവര്‍മ്മയില്‍  അരാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നും  തകരപോലെ ആയിരുന്നു . ഒരിക്കലും അതിന് ഋതുഭേദങ്ങളെ അതിജീവിച്ച് വളരാനായിട്ടില്ല . ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കേരളവര്‍മ്മ അത്തരം സംഘടനകളെ പാടെ തിരസ്കരിച്ചു.
 കായികരംഗത്തും കലാരംഗത്തും ശ്രീകേരളവര്‍മ്മ ഉജ്ജ്വലമായ പ്രവാഹങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് പാവങ്ങളായി കാമ്പസില്‍  വന്നുപോകുന്നവരെയും ജഗജില്ലികളെയും അക്കൂട്ടത്തില്‍  പലപ്പോഴും കൌതുകപൂര്‍വ്വം നോക്കിക്കണ്ടിട്ടുണ്ടു  ‘അവനൊന്നുമല്ലാ  ’ എന്നു ചിന്തിക്കാന്‍ തുടങ്ങുന്ന  വേളയില്‍  അവന്‍ പത്രത്താളില്‍  ചിരിച്ച മുഖവുമായി വാര്‍ത്തയില്‍  നിറഞ്ഞുനില്ക്കുന്നത് ഞാന്‍ 
കണ്ടിട്ടുണ്ട്. കേരളവര്‍മ്മ കാമ്പസ്  ഒരു വലിയ സാമൂഹികത കേരള സമൂഹത്തില്‍  ഉണ്ടാക്കിയിട്ടുണ്ട്  . ഗാഢമായ ഒരു  സൗഹൃദത്തിന്ന്‍റെ സംസ്കാരം അതിനു ണ്ട് . ഏതു ഇരുട്ടിലും വഴികാട്ടിയാവുന്ന  സുഹൃത്തുക്കളുടെ ഒരു വലിയ നിര. ഏതു കാര്യത്തിലും ഒരു SKVC touch. .  രാഷ്ട്രീയത്തിലും സാഹിത്യത്തിലും കലയിലും കായികരംഗത്തും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും ശാസ്ത്രരംഗത്തും ആ പ്രഭാവം ഇന്നു  ശക്തിയാര്‍ജ്ജിക്കുകയാണ്. സദാചാരനിഷ്ഠമായ സാമൂഹ്യബോധം ഉള്ളവര്‍. ജീവിതത്തിനെ ധീരമായി അഭിമുഖീകരിക്കാന്‍ പഠിച്ചവര്‍. ലോകത്തിന്റെ ഏതു കോണിലും എത്തുന്നു  കേരളവര്‍മ്മക്കാര്‍ ഒരു ഗോത്രമായി സംഘംചേരുന്നു .
അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ശ്രീകേരളവര്‍മ്മ കാമ്പസിനെ രൂപപ്പെടുത്തിയതില്‍ SFI ക്ക്   നിര്‍ണ്ണായക പങ്കുണ്ട്  ഇക്കാലം തൊട്ട് ഇവിടെ വളരെ വികസിതമായ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥിബന്ധം രൂപപ്പെട്ടിട്ടുണ്ട്  അതിന്‍റെ ഉദാഹരണം, റാഗിങ്ങ് വളരെ മുമ്പേ ഒഴിഞ്ഞുപോയ ഒരു കാമ്പസാണിത് എന്നതാണ്. എണ്‍പതുകളിലൊക്കെ കേരളത്തിലെ കാമ്പസുകളില്‍  റാഗിങ്ങ് ശക്തമായ സാന്നിദ്ധ്യമായിരുന്നു . എന്നാല്‍  ശ്രീകേരളവര്‍മ്മ അത് എഴുപതുകളില്‍ തന്നെ  നിര്‍ത്തലാക്കി. ഇരുപത്തിയൊന്നാം   നൂറ്റാണ്ടിലും കേരളത്തിലെ കാമ്പസുകളില്‍  റാഗിങ്ങിന്റെ പേരില്‍  അനിഷ്ടസംഭവങ്ങളും ക്രിമിനല്‍  നടപടികളും ഇടയ്ക്കിടെ ഉണ്ടാകുന്നു
                                                      അടിയന്തിരാവസ്ഥയോടുകൂടി രൂപപ്പെട്ട കാമ്പസ് അന്തരീക്ഷം വളരെ വിശാലമായിരുന്നു . പരിവര്‍ത്തനവാദികളുടെ പ്രതിനിധികളായ ജോസ് ചിറമ്മലും മറ്റും ധീരമായി അടിയന്തിരാവസ്ഥയോട് പ്രതികരിച്ചിട്ടുണ്ട്. അങ്ങനെപ്പിനെ   സൂര്യനു കീഴിലുള്ള എല്ലാ  വിഷയങ്ങളിലും ശ്രീകേരളവര്‍മ്മ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാന്‍ തുടങ്ങി. ആവിഷ്കാരസ്വാതന്ത്യം , പരിസ്ഥിതിപ്രശ്നം, സാര്‍വ്വദേശീയ ഐക്യദാര്‍ഢ്യം, പ്രിന്‍സിപ്പലിന്‍റെ മുഷ്കിനെതിരെ സമരം, അനധികൃത പിരിവുകള്‍ക്കെതിരെ സമരം. ഓരോ സമരവും കേരളവര്‍മ്മയെ പ്രബുദ്ധമാക്കുകയേ ഉണ്ടായിട്ടുള്ളു. രാഷ്ട്രീയത്തിലും ഇവിടെ ഒരു സര്‍ഗ്ഗാത്മകത ഉണ്ടായിരുന്നു . അതില്‍ നിന്നും  ഒരു വസ്തുത എനിക്കു മനസിലായി. ആശയപരമായ സംഘട്ടനം ഏറ്റവും അധികം നടന്നിടത്താണ് ആയുധംകൊളള സംഘട്ടനവും ഉണ്ടായിവരിക. വിചിത്രമെന്നു  തോന്നാവുന്ന  ഒരു പ്രസ്താവന ആണെങ്കിലും അതിലൊരു വലിയ വസ്തുതയുണ്ട്. നിലപാടുകളിലുള്ള ഉറച്ച ബോധ്യവും നിശ്ചയദാര്‍ഢ്യവും അങ്ങനെയാണ് പരിണമിക്കുക. ജനാധിപത്യവിരുദ്ധമായ ആശയപദ്ധതികളും പ്രവര്‍ത്തനശൈലികളും നിലനില്‍ക്കുമ്പോള്‍ സഹിഷ്ണുതാപരമായ പ്രവര്‍ത്തനം പോലും അസാധ്യമാണ്.
                                               പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം മൂലം സ്വന്തം സഖാക്കളെ സംരക്ഷിക്കുന്നതിന് ഫൈനല്‍  പരീക്ഷയുടെ തലേ ദിവസം വരെ കാമ്പസില്‍  കാവലാളായി വരേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ അവരില്‍  ചിലര്‍ക്ക് പരീക്ഷ നടക്കുകയായിരുന്നു . അപ്പോഴെല്ലാം അക്കാദമികപഠനത്തേക്കാള്‍ വലുതായ മറ്റുചില മൂല്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്. അക്കാദമികപഠനത്തിന്‍റെ പ്രാധാന്യത്തിന്‍റെ പ്രശ്നവുമായി   അത്. മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചാല്‍  ചില നഷ്ടങ്ങളുണ്ടാകും എന്നറിഞ്ഞുകൊള്ളണ്ടുള്ള തീരുമാനമാണത്.
                                'അന്യജീവനുതകി സ്വജീവിതം/ധന്യമാക്കുമമലേ വിവേകികള്‍' എന്നതായിരുന്നു  ഞങ്ങളെ നയിച്ച വികാരം. ഇരുപതാംനൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥിയായ ഇ.എം.എസ്. സെന്‍റ: തോമസ് കോളേജിലെ ബി.എ. ഫൈനല്‍  പരീക്ഷ വേണ്ടന്നുവെച്ചത് അക്കാദമികപ്രാധാന്യം അറിയാഞ്ഞിട്ടല്ല. അക്കാദമിക ഔന്നിത്യവും ഇല്ലാഞ്ഞിട്ടല്ല . ദേശീയപ്രസ്ഥാനകാലത്ത് വിദ്യാലയം വിട്ടിറങ്ങാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോള്‍ ഇറങ്ങിവന്നവര്‍ ജീവിതത്തിന്റെ സര്‍വ്വകലാശാലയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു  എന്നോര്‍ക്കണം.
                                                      കേരളത്തിലെ   sfi ഉണ്ടാക്കിയ   പൊതുജനാധിപത്യവേദികള്‍ ഇന്ത്യക്കാകെ മാതൃകയായിരുന്നു . അതിന്‍റെ ഏറ്റവും വലിയ ഒരു പരീക്ഷണകേന്ദ്രമായിശ്രീകേരളവര്‍മ്മ പരിണമിച്ചു. കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വലിയ വിദ്യാഭ്യാസപദ്ധതിയായിരുന്ന  കാലം ഉണ്ടായിരുന്നു . നിത്യനൂതനത്വമുള്ള ആശയങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന  ബോധം, നാളിതുവരെയുള്ള എല്ലാ  വിജ്ഞാനത്തിന്റെയും സംരക്ഷകര്‍ വിദ്യാര്‍ത്ഥികള്‍ ആകണമെന്നബോധം. അതുപോലെ എപ്പോഴും സമരസജ്ജമായൊരു മനസ്സ്...എല്ലാം  അക്കാലത്തെ
   കാമ്പസ് ഞങ്ങളിലുണ്ടാക്കി.
വായനയുടെ അനുഭവമണ്ഡലം
ഏതു സിലബസിന്‍റെയും പരിമിതികളെ അതിലംഘിക്കുന്ന  ഒരു വായനാമണ്ഡലം കേരളവര്‍മ്മയില്‍  ഉണ്ടായി  യിരുന്നു . പുസ്തകങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന  അധ്യാപകര്‍, പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളെ അപ്പപ്പോള്‍ ഏറ്റുവാങ്ങുന്ന  വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകര്‍ നാടകവും സംഗീതവും  കലയും സിനിമയും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും അക്കാദമികപ്രവര്‍ത്തനങ്ങളും സെമിനാറുകളും ഒത്തുചേരുന്ന  സര്‍ഗ്ഗാത്മക അന്തരീക്ഷം. ഇതെല്ലാമാണ് കേരളവര്‍മ്മയുടെ ക്ളാസ്സുമുറികളെ ലോകബോധത്തിലേക്കും മാനവീയതാബോധത്തിലേക്കും ഉണര്‍ത്തിയിരുന്നത്.
കാമ്പസിലെ സംഘടനാബാധ്യതകളും ഉത്തരവാദിത്തങ്ങളും മൂലം പൊതുവെ ക്ളാസ്സില്‍  കയറാന്‍ കഴിയാത്ത വിഭാഗത്തോട് വളരെ ഉദാരമായാണ് അധ്യാപകര്‍ പെരുമാറിയിട്ടുള്ളത്. ഏതു തിരക്കുകള്‍ക്കിടയിലും ചില അധ്യാപകരോടുള്ള ആദരവ് ഞങ്ങളെ ക്ളാസ്സുമുറിയില്‍  എത്തിച്ചിരുന്നു . പൊളിറ്റിക്സ് ക്ളാസ്സില്‍  സി.കെ.വര്‍ഗീസ് മാസ്റ്റ്റോടുള്ള ആദരവും ലോകകാര്യങ്ങള്‍ കേള്‍ക്കുന്നതിനുള്ള താല്‍പ്പര്യവും നിമിത്തം ഇന്നത്തെ പ്രസിദ്ധ ഫിലോസഫി അദ്ധ്യാപകനായ ഡോ.ടി.വി.മധുവും പ്രസിദ്ധ ഫുട്ബോള്‍ താരമായിരുന്ന  സി.വി.പാപ്പച്ചനും ക്ളാസ്സിലെത്തുമായിരുന്നു .
                                          ഇ.രാജന്‍
മാസ്റ്റ്റുടെയും പി.വി.കൃഷ്ണന്‍നായര്‍ മാസ്റ്റ്റുടെയും ക്ളാസ്സിന്‍റെ  സുഖം ഞാനറിഞ്ഞത് സംഘടനാപ്രവര്‍ത്തകന്‍ എന്ന  നിലയില്‍  ആണ്. അവര്‍ ഔപചാരികമായി ഗുരുക്കന്മ്മാര്‍  അല്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപക-വിദ്യാര്‍ത്ഥിബന്ധത്തെ  ത്തെ സര്‍ഗ്ഗാത്മകമാക്കിയിട്ടുണ്ട് . വലിയ ലക്ഷ്യങ്ങളിലേയ്ക്ക്, വലിയ പുസ്തകങ്ങളിലേയ്ക്ക് അവര്‍ നയിച്ചുകൊണ്ടിരുന്നു . കാമ്പസില്‍  നില്ക്കുമ്പോള്‍ ക്ളാസ്സു മുറികള്‍ക്കുള്ളില്‍  എന്തു സംഭവിക്കുന്നു  എന്നു  മനസ്സിലാക്കാന്‍ പഠിപ്പിച്ചത് അവരെല്ലാ മാണ്. സംഘടനാപ്രവര്‍ത്തകരായ ഞങ്ങള്‍ക്കുള്ള വലിയ അനുഭവപാഠങ്ങള്‍ സമ്മാനിച്ചത് ആര്‍.ജി.യെപ്പോലുള്ള വലിയ അദ്ധ്യാപകരാണ്. പല വിദ്യാര്‍ത്ഥികളുടെയും അന്നദാതാവും അദ്ദേഹമായിരുന്നു.
ഇന്ന്  ഈ സ്ഥാപനത്തെക്കുറിച്ചുള്ള ഒരു പ്രധാനവിമര്‍ശനം സിലബസ് പഠനത്തിന്‍റെയും പാഠ്യേതരപ്രവര്‍ത്തനത്തിന്‍റെയും അനുപാതം തെറ്റുന്നു  എന്നതാണ്. അങ്ങനെ സംഭവിച്ചുകൂടാ. ബിരുദം വെറുമൊരു പീറക്കടലാസ് എന്നു  വിളിപ്പിച്ചിരുന്നവര്‍ റാങ്ക് നേടിയതാണ് കേരള വര്‍മ്മയുടെ പാരമ്പര്യം. ഹോസ്റ്റലിലെ കുശിനിക്കാരനും ഒപ്പം പഠിച്ച് റാങ്കു നേടിയ പാരമ്പര്യം വേറെ എവിടയുണ്ട് ?  ചുമട്ടുതൊഴിലാളിയായ ജോണ്‍സന്‍ കെ.മംഗലവും ബിരുദം റാങ്കോടെ നേടി. സൌഹൃദത്തിന്‍റെയും ഇച്ഛാശക്തിയുടെയും മഹത്തായ സ്രോതസ്സ് ആ സാക്ഷാത്കരണത്തില്‍  ആദ്യന്തം പ്രവര്‍ത്തിച്ചിട്ടുണ്ട് . അതുപോലെ പരീക്ഷയടുത്തപ്പോള്‍ ആധികയറിയ നീലന്‍, ലീലാകരന്‍മാഷിന് കത്തയച്ചപ്പോള്‍ വെക്കേഷന്‍ കാലത്ത് രണ്ടാഴ്ച  വീട്ടില്‍  ചെന്ന്  ആ വിദ്യാര്‍ത്ഥിയെ പഠിപ്പിച്ചു. അങ്ങനെയുള്ള അധ്യാപകരുടെ പാരമ്പര്യം. ഭാനുമതി ടീച്ചറെപ്പോലെ കാരുണ്യത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്നവര്‍. എല്ലാം  ഉണ്ടാകുമ്പോഴും പഠനം തന്നെയയാണ് ആത്യന്തികമായ ലക്ഷ്യം. അക്കാദമികമായ താല്‍പ്പര്യം ഒരു വിദ്യാര്‍ത്ഥിയിലും നഷ്ടമാക്കാന്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ഇടയാക്കിക്കൂടാ. ലെനിന്‍ പറഞ്ഞതുപോലെ 'നിങ്ങള്‍ ഒന്നാമതായി  പഠിക്കുക, രണ്ടാമതായി പഠിക്കുക, മൂന്നാമതായി പഠിക്കുക.' സിലബസിലും ധാരാളം പുസ്തകമുണ്ട്  സിലബസിനപ്പുറത്തും ധാരാളം പുസ്തകമുണ്ട്   അതും സിലബസിന്റെ ഭാഗം തന്നെയാണ് കാണാന്‍ വലിയ കണ്ണുവേണമെന്നെയുള്ളു.  നല്ല  പുസ്തകങ്ങളുമായുള്ള ബന്ധം വേര്‍പെടുന്നിടത്ത് തന്നിലെ  വിദ്യാര്‍ത്ഥിയെ താന്‍ കൊന്നു  എന്നുതന്നെയാണ് അര്‍ത്ഥം. 
                                             സംഘടനാവശ്യങ്ങള്‍ക്കുവേണ്ടി സംഭാവന ചോദിക്കുമ്പോള്‍ മുഖം കറുപ്പിക്കാതെ എടുത്തുതരുന്ന  അദ്ധ്യാപകരുണ്ട് . കൂട്ടത്തിലുള്ള പലര്‍ക്കും പണം ചോദിക്കാന്‍ മടിയാണ്. കടം പറഞ്ഞു വാങ്ങുന്നതും കൊടുക്കാന്‍ പറ്റാറില്ല . ഒരിക്കല്‍  കാവുമ്പായിമാഷുടെ അടുത്ത് ഒരു കാമ്പയിനുവേണ്ടി  പോസ്റര്‍ എഴുതാന്‍ പണം കടം ചോദിച്ചു  . അടുത്തയാഴ്ച മടക്കിത്തരാം എന്നു പറഞ്ഞാണ് കാര്യം പറഞ്ഞത്. ഉടനെ മാഷ് പറഞ്ഞു. മടക്കിത്തരുന്നകാര്യം പറയാന്‍ വരട്ടെ. എത്ര വേണമെന്നു  പറഞ്ഞാല്‍  മതി. ഇങ്ങനെ ആര്‍.ജി.മാഷില്‍ നിന്നും  കാവുമ്പായി മാഷില്‍നിന്നും  വിജയന്‍മാഷില്‍ നിന്നും  കുറെ വാങ്ങിയിട്ടുണ്ട് ഒന്നും  തിരിച്ചുനല്‍കാനായിട്ടില്ല. എനിക്ക് ഫീസടക്കാന്‍ ഒരിക്കല്‍  വര്‍ഗ്ഗീസ് മാഷാണ് പണം തന്നത്.  ഇങ്ങനെ പല അദ്ധ്യാപകരുടെ അടുത്തും മറ്റു പലര്‍ക്കുവേണ്ടിയും ഇരന്നിട്ടുണ്ട് .
ശ്രീകേരളവര്‍മ്മയുടെ സമരാനുഭവങ്ങള്‍
    വളരെ വലുതാണ് ഇവിടത്തെ സമരാനുഭവങ്ങള്‍. ഒരു പ്രൈവറ്റ് കോളേജിന്റെ പ്രിന്‍സിപ്പലിനെ ആറുമാസം സസ്പെന്‍റ ചെയ്യിക്കുക, കുറ്റപത്രം നല്‍കിയിട്ടുന്ടന്നു  പറഞ്ഞ് കോടതി അദ്ദേഹത്തിന്റെ പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുക. കോടതി ഉത്തരവ് വകവെയ്ക്കാതെ വീണ്ടും  സമരം ചെയ്യുക. 
വീണ്ടും ചാര്‍ജ്ജ്ഷീറ്റ് നല്‍കി പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്യുക. ഇത് ശ്രീകേരളവര്‍മ്മയിലല്ലാതെ ഇന്ത്യയില്‍  മറ്റൊരിടത്തും നടന്നിട്ടില്ലന്നു  എസ്.എഫ്.ഐ.യുടെ ഒരു അഖിലേന്ത്യാപ്രവര്‍ത്തനരേഖ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . കോടതി ഉത്തരവു വന്നപ്പോള്‍ അന്നു  ഞങ്ങള്‍ വിളിച്ച മുദ്രാവാക്യത്തിന് ഇന്നും  ചൂടുണ്ട്
    എന്ത് കോടതി? ഏതു കോടതി?
    ഏതു കോടതി വിട്ടാലും
    പിറകോട്ടില്ല  പിറകോട്ടില്ല
    സമരം ഞങ്ങള്‍ വിജയിപ്പിക്കും
    ഞങ്ങടെ ചങ്കിലെ ശബ്ദംകൊണ്ട്
    ഞങ്ങടെ നെന്ജിലെ രക്തംകൊണ്ട്
    ഞങ്ങളീസമരം വിജയിപ്പിക്കും
    നീതിയ്ക്കായി പോരാടും
    ഹോള്‍ടിക്കറ്റ് തട്ടിയെടുത്ത്
    വിദ്യാര്‍ത്ഥിയുടെ ഭാവിതുലച്ച
    പ്രിന്‍സിപ്പളൊരു ക്രിമിനല്‍ തന്നേ
    കോടതിയെന്തിത് കാണുന്നില്ല ?
അറ്റന്റ്റന്‍സ് ഷോര്‍ട്ടേജ് പറഞ്ഞു പ്രിന്‍സിപ്പല്‍  വിദ്യാര്‍ത്ഥികളോട് രാഷ്ട്രീയ പക പോക്കിയതിനും സമരം ചെയ്തിട്ടുണ്ട് . ഊട്ടിയിലെ മരംമുറിവിരുദ്ധ സമരവും കേരളശ്രദ്ധ നേടിയിട്ടുള്ളതാണ്.
കാമ്പസിലെ തിളച്ചുമറിയുന്ന  വിദ്യാര്‍ത്ഥിജീവിതത്തില്‍  പങ്കെടുക്കാനാവാതെ നോക്കുകുത്തികളായി നിന്നവര്‍പോലും പില്‍ക്കാലത്ത് രാഷ്ട്രീയനേതാക്കളായി ഉയര്‍ന്നത് കണ്ടിട്ടുണ്ട് . അവരില്‍  ചിലര്‍ അക്കാലത്തെ കാമ്പസിന്റെ ജൈവികതയെക്കുറിച്ച് ഊറ്റംകൊണ്ട്  പറയുന്നത് അടുത്ത കാലത്ത് ഞാന്‍ കേട്ടുനിന്ന് ആസ്വദിച്ചിട്ടുണ്ട് . തീക്ഷ്ണമായ പ്രവര്‍ത്തനരീതിയില്‍  മുങ്ങിനിവരാനുള്ള പ്രാപ്തിയില്ലായ്മ ആണ് അന്ന്  ഇങ്ങനെയുള്ള പലരിലും ഉണ്ടായാതെന്ന്   പറയേണ്ടതില്ലല്ലോ . കേരളവര്‍മ്മയിലെ സംഘടനാപ്രവര്‍ത്തനം എന്നത് ഭാരിച്ച ഒരു ജോലിതന്നെയാണ്.
                                                         ചുമരുകളില്‍  മുദ്രാവാക്യം എഴുതുതിയതിനെ എതിര്‍ക്കുന്ന അധ്യാപകര്‍ അന്നുമുണ്ട് . ‘നാക്കി’ന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒത്ത് ചുവടുവെക്കേ- ഗതികേട് ഇന്നുമുണ്ട് . അല്ലങ്കില്‍  'നാക്ക്' വരുമ്പോഴേ നാം ഉണരൂ. എന്നാല്‍  കാമ്പസിന്‍റെ ചുമരുകളിലെ എഴുത്തുകളും പോസ്ററുകളും വിദ്യാത്ഥികളില്‍   വലിയ ചിന്തകള്‍ ഉണര്‍ത്തിയിരുന്നു. ജീവിതത്തെ ഉദാത്തമാക്കുന്ന  എത്ര കവിതാശകലങ്ങളും മുദ്രാവാക്യങ്ങളും മാസങ്ങളോളം മനോഹരമായ പോസ്ററ റില്‍  സ്ഥാനം പിടിച്ച് കിടക്കുന്നത്, ആവര്‍ത്തിച്ചുള്ള വായന സാധ്യമാക്കിയിരുന്നു . മിക്ക ദിവസവും അവ ആസ്വദിച്ച് വായിച്ചാണ് ക്ളാസ്സിലേക്ക് വരുന്നതും പോകുന്നതും. അന്നത്തെ ചില ആശയങ്ങളില്‍  പ്രധാനമായത് ഒന്നിതാണ്. “അന്യന്‍റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന  ഒരു കാലം വരും.” പോസ്റര്‍രചനയിലും, ചുവരെഴുത്തിലും ബ്രെഹ്തിനെയും നെരുദയേയും ഗ്രാംഷിയേയും കാസ്ട്രോയേയും ചെഗുവേരയേയും മണ്ടേലയേയും എല്ലാം  സമൃദ്ധമായി ഉദ്ധരിക്കുന്ന   കാലമാണത്. പാം നിമൊയ്ള്ളറുടെ ഈ കവിത വളരെ സമൃദ്ധമായി ഉദ്ധരിച്ചിരുന്നു .
    ആദ്യം അവര്‍ ജൂതന്‍ മാരെ പിടികൂടി
    ഞാന്‍ മൌനം പാലിച്ചു
    കാരണം ഞാന്‍ ജൂതന
ല്ലല്ലോ     പിന്നെയവര്‍ കമ്യൂണിസ്റുകളെ പിടികൂടി
    ഞാന്‍ മൌനം പാലിച്ചു
    കാരണം ഞാന്‍ കമ്യൂണിസ്റല്ലല്ലോ .
    പിന്നെയവര്‍ കത്തോലിക്കരെ പിടികൂടി
    ഞാന്‍ മൌനം പാലിച്ചു
    കാരണം ഞാന്‍ കത്തോലിക്കനല്ലല്ലോ
    പിന്നെയവര്‍ എന്നെപിടികൂടി
    അപ്പോള്‍ എനിക്ക് വേണ്ടി  സംസാരിക്കാന്‍
    ആരും അവശേഷിച്ചില്ലായിരുന്നു......
ഒക്ടോവിയോ പാസിന്റെ സൂര്യശിലയും (കടമ്മനിട്ടയുടെ തര്‍ജ്ജമ) കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും വരികളും പോസ്റ്ററിന്റെന്‍റെ കറുപ്പിലും ചുകപ്പിലും ജാഗ്രത്തായി കണ്ടു  ലോകകവിതകളുടെ മൂര്‍ച്ചയും സൌന്ദര്യവും അന്നത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയത് സച്ചിദാനന്ദന്‍റെ സംഭാവനയാണ്. അതുപോലെ മുദ്രാവാക്യത്തിന് മൂര്‍ച്ചയും  കവിതയുടെ സാന്ദ്രഭാവങ്ങളും ചേര്‍ന്നൊരു   ഭാവുകത്വം രാവുണ്ണിയുടെ മുദ്രാവാക്യങ്ങള്‍ക്കും ഉണ്ടായിരുന്നു . എസ്.എഫ്.ഐ. സംസ്ഥാനക്കമ്മിറ്റിക്കു ചെല്ലുമ്പോള്‍ രാവുണ്ണി എഴുതിയ മുദ്രാവാക്യങ്ങള്‍ ചോദിച്ചുവാങ്ങിയിട്ടുള്ള അനുഭവം പി.എസ്.ഇക്ബാല്‍  പറയാറുണ്ട് . കെ.ജി.ശങ്കരപ്പിള്ളയുടെ കഷണ്ടി എന്ന  കവിതയിലെ വരികളും വളരെ സമൃദ്ധമായി പോസ്ററുകളിലും നോട്ടീസുകളിലും പ്രത്യക്ഷപ്പെടാറുണ്ട് .
കൂട്ടൂകാരാ, ഭീരുത്വം മൂലം
ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല
ഇതാ കാലന്‍, ഇതാ കള്ളന്‍
ഇതാ ജാരന്‍, ഇതാ പോസ്റ്റുമാന്‍
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുനെന്നു 
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചുപറയുന്നു
ഒരു ദൈവത്തിന്‍റെയും  വാഹനമല്ലാത്തവന്‍.
കൂട്ടുകാരാ, പറയേണ്ടതു പറയാതെ
ഒരു പട്ടിപോലുമല്ലാതെ
വാലുപോലുമില്ലാതെ
നരകത്തില്‍പ്പോലും പോകാതെ
ഈ സൌധങ്ങളില്‍  നാം ചീഞ്ഞുനാറുന്നു .
തീക്ഷ്ണവിശുദ്ധമായ ഒരു മാനവീയത. അനീതിയുടെ ചെറിയ കണികകളോടുപോലും കലഹിക്കുന്ന  ഒരു മാനസികാവസ്ഥ,എല്ലാറ്റിലും സര്‍ഗ്ഗാത്മകതയുടെ ഒരിതളെങ്കിലും വേണമെന്ന ശാഠ്യം. സര്‍വ്വത്തിലും നവീനത ജന്യമാക്കുന്നു  ഒരു മഹാസന്നദ്ധത...എല്ലാം , സമൃദ്ധമായി വിളഞ്ഞിരുന്ന  ഒരു കൂട്ടായ്മയുടെ സംഘബോധത്തിന്‍റെ കാലമാണത്. തി.യെ അതിന്റെ ഏതു രൂപത്തില്‍  കണ്ടാലും   എതിര്‍ക്കാനുള്ള ഇച്ഛാശക്തി അന്നത്തെ വിദ്യാര്‍ത്ഥിക്കുണ്ട്  എടുക്കുന്ന  നിലപാടുകളില്‍  ഒരു ഉയര്‍ന്ന ശരിയുണ്ടാകും. അതിന്‍റെ പിന്നില്‍ എല്ലാവരും  വരും ചേര്‍ന്നുനില്ക്കും. മൂപ്പിളമ്മ തര്‍ക്കമില്ല .
ജാഗ്രതയും ജരാവസ്ഥയും
ശ്രീകേരളവര്‍മ്മ കോളേജില്‍  എന്‍റെ കാലം എണ്‍പതുകളാണ് എന്ന്  പൊതുവെ പറയാം. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളിലും ഞാനവിടെ വിദ്യാര്‍ത്ഥിയായത് 'പഠനവൈകല്യം' കൊണ്ട്മാത്രം. ഞാന്‍ കോളേജിന്‍റെ പടിയിറങ്ങിയിട്ട് ഏതാണ്ട്  രണ്ടു  ദശകത്തോട് അടുക്കുകയാണ്.
കോളേജ് അങ്കണത്തില്‍ വെച്ച് ഹോസ്റ്റല്‍  ദിനാഘോഷം നടത്തിയപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍  ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍  ഓര്‍മ്മയില്‍  വരുന്നു  “എനിക്ക് കേരളവര്‍മ്മ സമ്മാനിച്ചിട്ടുള്ളത് ഓര്‍മ്മകളുടെ പൂക്കാലമാണ്. ആ പൂക്കളില്‍  ചിലപ്പോഴൊക്കെ കണ്ണീര്‍പ്പൂക്കളുമുണ്ട് .” മറ്റൊരു വേള sfi യൂണിറ്റ് സമ്മേളനത്തിലെ വിടവാങ്ങല്‍ പ്രസംഗമാണ് 1990-ല്‍  അവിടെ ഞാന്‍ പറഞ്ഞു: തന്നെത്താനെ പഠിക്കാതെയൊന്നും  അറിയില്ല  നിങ്ങള്‍ സഖാക്കളേ...” ബ്രെഹ്തിന്റെ അമ്മ എന്ന  നാടകത്തിലെ പാട്ടാണിത്. അതോടൊപ്പം ബ്രഹ്തിന്റെ ഒന്നു രണ്ടു  കവിതാശകലങ്ങള്‍ കൂടി ഉദ്ധരിച്ചു.
സംശയം വാഴ്ത്തപ്പെടട്ടെ!
നിന്‍റെ വാക്കിനെ ഒരു ചീത്ത നാണയംപോലെ,
തിരിച്ചും മറിച്ചും പരിശോധിക്കുന്നവനെ
സസന്തോഷം, സാദരം അഭിവാദ്യംചെയ്യുക.
മനുഷ്യരുടെ നേതാവായവനേ
നീ നേതാവയാതു മറ്റു നേതാക്കളെ
സംശയിച്ചതുകൊണ്ടാണന്നു  മറക്കാതിരിക്കുക.
അതുകൊണ്ടു നീ നയിക്കുന്നവര്‍ക്കും
സംശയിക്കാനുള്ള അവകാശം നല്കുക.
വരേണ്യവിദ്യാഭ്യാസസ്ഥാപനങ്ങളുടെ വരവുമായി ബന്ധപ്പെട്ടാണ് ഞാനിങ്ങനെ പറഞ്ഞത്. അന്നു  വിദ്യാഭ്യാസരംഗത്ത് ഒരു പുത്തന്‍ ചാതുര്‍വര്‍ണ്യ സമീപനത്തിന്‍റെ ആരവം ഉണ്ടായിരുന്നു .
മുന്നില്‍ നേതാവായ് മാര്‍ച്ചുചെയ്യുന്നതു
ശത്രുതന്നെയാണെന്നറിയുന്നവരെത്ര ചുരുക്കം.
തൊണ്ണൂറുകളില്‍ കേരളം വലതുപക്ഷവ്യതിയാനത്തിന്‍റെ പ്രവണതകള്‍ക്ക് അടിപ്പെട്ടുതുടങ്ങിയല്ലോ .
 ശ്രീകേരളവര്‍മ്മ കാമ്പസിന്‍റെ രാഷ്ട്രീയനൈതികത രൂപപ്പെടുത്തിയ ഒരു Course Consequence correlation നെ വെളിവാക്കാനാണ് ഇത് ചൂണ്ടിക്കാണിച്ചത്. കേരളം വലതുപക്ഷവ്യതിയാനത്തിലേക്ക് പോകുമ്പോഴും അതിന്റെ ഉത്കണ്ഠകള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചുവെക്കുന്നു എന്നു മാത്രം സൂചിപ്പിക്കാന്‍.
ഇനിയൊന്നു  മറുത്തു പറയട്ടെ...
നമുക്ക് ഈ വൃത്തികെട്ട തറവാടിത്തഘോഷണം ഇവിടെ അവസാനിപ്പിക്കാം. ഭൂതകാലം ഒരു ഭാരമായി തലയില്‍  ചുമന്നുനടക്കാതെ പുതിയ തളിരുകള്‍ ഉണ്ടാക്കുകയാണ് വേണ്ടാത്. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അതിന് പ്രാപ്തിയുണ്ട്. വലിയ അഗ്നിപര്‍വ്വതങ്ങള്‍ പോലെ പൊട്ടിത്തെറിച്ച് ലാവാപ്രവാഹം ഉതിര്‍ക്കാനുള്ള കര്‍മ്മശേഷിയുള്ളവര്‍. കേരളവര്‍മ്മയുടെ ജൈത്രയാത്ര
തുടരട്ടെ.